21 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 21, 2025
April 21, 2025
April 19, 2025
April 19, 2025
April 17, 2025
April 17, 2025
April 14, 2025
April 14, 2025
April 13, 2025
April 12, 2025

സ്കൂളിലേക്കെന്ന് പറഞ്ഞ് പോയ വിദ്യാര്‍ത്ഥിനിയെ യുവാവിനൊപ്പം മ രിച്ച നിലയില്‍ കണ്ടെത്തി

Janayugom Webdesk
ചേര്‍ത്തല
November 1, 2022 1:55 pm

ചേര്‍ത്തല പള്ളിപ്പുറത്ത് ആളൊഴിഞ്ഞ പറമ്പിലെ ഷെഡ്ഡില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെയും യുവാവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിപ്പുറം ചെങ്ങണ്ടകരിയില്‍ തിലകന്റെയും ജീജയുടെയും മകന്‍ അനന്തകൃഷ്ണന്‍ എന്ന കിച്ചു(23), ഇവരുടെ അയല്‍പക്കത്ത് വാടകയ്ക്ക് താമസിക്കുന്ന കോട്ടയം പാലാ സ്വദേശി ഷിബുവിന്റെയും പരേതയായ ബിന്ദുവിന്റെയും മകള്‍ എലിസബത്ത്(17) എന്നിവരാണ് മരിച്ചത്.


ഷാരോണ്‍ വ ധം: ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി


 

പൂച്ചാക്കലിലെ സ്വകാര്യ സ്കൂളിലെ പ്ലസ് ടു എലിസബത്ത് സ്കൂളില്‍ പോകുന്നെന്ന് പറഞ്ഞാണ് രാവിലെ വീട്ടില്‍ നിന്നുമിറങ്ങിയത്. വൈകിട്ട് മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഷെഡ്ഡില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അനന്തകൃഷ്ണന്‍ തൂങ്ങിമരിച്ച നിലയിലും എലിസബത്ത് നിലത്ത് കിടക്കുന്ന നിലയിലുമായിരുന്നു. അലൂമിനിയം ഫാബ്രിക്കേഷന്‍ തൊഴിലാളിയാണ് അനന്തകൃഷ്ണന്‍.

Eng­lish Summary:plus two stu­dent found died with neighbour

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.