22 December 2024, Sunday
KSFE Galaxy Chits Banner 2

രാപ്പൂവ്

Janayugom Webdesk
July 24, 2022 7:35 am

നിശാഗന്ധി ഗന്ധർവപ്രിയയിവൾ
ഒറ്റ രാവിൻ വിരുന്നുകാരി
തമസിലുണരുമീ പുഞ്ചിരി-
പ്പൂമുഖം കാണുവാനെത്തുന്നു
ഗഗനചാരിയാം നാഥൻ
നറുമണമുതിർത്തു വഴികാട്ടി
പ്രിയനുമാത്രമായി
വിടർന്നു വിരിയുന്നീ സുമം
കൊഴിയുന്നു ഗന്ധർവയാമവും
പുലരുന്നു വിരഹമാനസവും
വേണ്ടെനിക്ക് നിൻ പ്രകാശരേണുക്കൾ
വർണ വസന്തവും മധുശലഭങ്ങളും
എൻ പ്രിയനനുവാദമില്ലാത്തൊ-
രീയുലകിലൊടുങ്ങട്ടെ
ഒറ്റ ഇരവിലെൻജീവനും
സൗന്ദര്യസുഗന്ധവും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.