19 December 2024, Thursday
KSFE Galaxy Chits Banner 2

മെസിയെ ബെയ്‌ജിങ് വിമാനത്താവളത്തിൽ തടഞ്ഞ് പൊലീസ്

Janayugom Webdesk
ബെയ്‌ജിങ്
June 13, 2023 2:24 pm

രാജ്യാന്തര സൗഹൃദ മത്സരത്തിനായി ചൈനയിൽ എത്തിയ ലയണൽ മെസിയെ ബെയ്‌ജിങ് വിമാനത്താവളത്തിൽ പൊലീസ് തടഞ്ഞു. മെസിയുടെ വിസയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണു നടപടിക്കു കാരണമെന്നാണു വിവരം.

അർജന്റീന പാസ്‌പോർട്ടിനു പകരം സ്പാനിഷ് പാസ്‌പോർ‌ട്ടാണു മെസി കൈവശം സൂക്ഷിച്ചിരുന്നത്. മെസിയുടെ അർജന്റീന പാസ്‌‌പോർട്ടിലാണ് ചൈനീസ് വീസ നൽകിയിരുന്നത്. അരമണിക്കൂറോളം ചർച്ച നടത്തിയ ശേഷം മെസിയെ വിമാനത്താവളം വിടാൻ അനുവദിക്കുകയായിരുന്നു. ജൂൺ 15ന് ഒസ്‌‌ട്രേലിയയുമായി നടക്കുന്ന സൗഹൃദ മത്സരത്തിനായാണ് മെസിയും സംഘവും ചൈനയിൽ എത്തിയത്.

eng­lish summary;Police stopped Mes­si at Bei­jing airport

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.