25 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

October 3, 2024
September 25, 2024
July 12, 2024
July 3, 2024
November 3, 2023
December 13, 2021
November 23, 2021
November 15, 2021

കര്‍ഷക സമരങ്ങള്‍ക്കെതിരെ പോസ്റ്റ്: കങ്കണയെ ജനുവരി 25 വരെ അറസ്റ്റ് ചെയ്യില്ലെന്ന് പൊലീസ്

Janayugom Webdesk
മുംബൈ
December 13, 2021 5:38 pm

കർഷക സമരങ്ങളെ വിഘടനവാദ ഗ്രൂപ്പുമായി ബന്ധപ്പെടുത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത സംഭവത്തിൽ നടി കങ്കണ റണൗട്ടിന് ജനുവരി 25 വരെ അറസ്റ്റ് നേരിടേണ്ടി വരില്ലെന്ന് ബോംബെ ഹൈക്കോടതി. എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് റണാവത്ത് ഈ മാസം ആദ്യം ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ദ്ദേശം.

ജസ്റ്റിസുമാരായ നിതിൻ ജംദാർ, സാരംഗ് കോട്വാൾ എന്നിവരുടെ ബെഞ്ചാണ് കേസിൽ വാദം കേട്ടത്. കേസിൽ കങ്കണയെ അറസ്റ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന് ബെഞ്ച് പൊലീസിനോട് ചോദിച്ചു. ചോദ്യം ചെയ്യലിനായി ഹാജരാകാൻ ആവശ്യപ്പെട്ട് ഖാർ പൊലീസ് കങ്കണയ്ക്ക് നോട്ടീസ് അയച്ചിരുന്നെങ്കിലും താരം ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് പൊലീസിന് വേണ്ടി ഹാജരായ ചീഫ് പബ്ലിക് പ്രോസിക്യൂട്ടർ അരുണ പൈ പറഞ്ഞു.

നവംബർ 21 ന് നടത്തിയ ഇൻസ്റ്റഗ്രാം പോസ്റ്റിനെതിരെ ഒരു സിഖ് സംഘടന മുംബൈയിലെ ഖാർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പരാതിക്കാർ എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും തനിക്കെതിരെ നിയമപരമായ ഒരു കേസും എടുത്തിട്ടില്ലെന്ന് കങ്കണ തന്റെ ഹർജിയിൽ വാദിച്ചു.

ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ കർഷക സമരത്തെ ഖാലിസ്ഥാനി പ്രസ്ഥാനമായി ചിത്രീകരിച്ചതായും സമുദായത്തിന്റെ മതവികാരം മനപൂർവം വ്രണപ്പെടുത്തിയെന്നുമാരോപിച്ച് പൊലീസ് ഇവർക്കെതിരെ കേസെടുത്തത്. അതേസമയം ഡിസംബർ 22 ന് താരം സ്റ്റേഷനില്‍ ഹാജരാകുമെന്ന് കങ്കണയുടെ അഭിഭാഷകൻ വ്യക്തമാക്കി. കേസിൽ അടുത്ത വാദം കേൾക്കൽ ജനുവരി 25ലേക്ക് മാറ്റി.

Eng­lish Sum­ma­ry: Post against farm­ers’ strike: Police say Kan­gana will not be arrest­ed till Jan­u­ary 25

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.