17 November 2024, Sunday
KSFE Galaxy Chits Banner 2

‘അരിവാളില്‍’ തിളങ്ങി പ്രദീപ് ശ്രീനിവാസന്‍

സരിത കൃഷ്ണൻ
March 17, 2024 7:30 am

സ്ത്രീ മുന്നേറ്റത്തിന്റെ കഥ പറഞ്ഞ് ‘അരിവാൾ’ തീയേറ്ററിലേക്ക് എത്തിയപ്പോൾ പ്രധാന വേഷത്തിലൊന്നിൽ പ്രദീപ് ശ്രീനിവാസനും. ഇപ്റ്റ കലാസാംസ്ക്കാരിക സംഘടനയുടെ കോട്ടയം ജില്ലാ സെക്രട്ടറിയും സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമാണ് പ്രദീപ്. കോട്ടയം നീണ്ടൂർ സ്വദേശിയായ പ്രദീപ് ഇരുപത് വർഷത്തിലേറെയായി അമച്വർ നാടക രംഗത്ത് സജീവമാണ്. 

ചിത്രത്തിലെ പ്രധാന വില്ലൻവേഷങ്ങളിലൊന്നിൽ മുഴുനീള കഥാപാത്രവുമായാണ് പ്രദീപ് എത്തുന്നത്. കഥാഗതി നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന പ്രദീപിന്റെ ബെന്നി എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. സമകാലിക രാഷ്ട്രീയവും പെൺവിഷയവും മെയ് വഴക്കത്തോടെ കൈകാര്യം ചെയ്യുന്ന ചിത്രം അതിജീവിതകൾ ഇനി ഉണ്ടാകാതിരിക്കട്ടെ എന്ന പ്രമേയത്തിൽ, ആദിവാസി സമൂഹം നേരിടേണ്ടി വരുന്ന സംഘർഷങ്ങളുടേയും, പ്രതിഷേധങ്ങളുടേയും ഉറച്ച സ്വരമാണ് അവതരിപ്പിക്കുന്നത്. പ്രദീപിനെ കൂടാതെ ഷൈജു ടി ഹംസ, ജനകി സുധീർ, ശ്രീജ സംഘകേളി, ബാബു ചെല്ലാനം, യൂനസ്, നവനീത്, അനീഷ് പോൾ, അനിത തങ്കച്ചൻ, ജോവിറ്റ ജൂലിയറ്റ്, സുമിത കാർത്തിക, ശ്രുതി, ജിത മത്തായി എന്നിവരും ചിത്രത്തിലുണ്ട്. എറണാകുളം സ്വദേശിയും നാടക സിനിമ പ്രവർത്തകനുമായ അനീഷ് പോളാണ് ‘അരിവാൾ’ന്റെ സംവിധായകൻ. 

കൊച്ചി ലോകധർമ്മി അമച്വർ നാടക വേദിയുടെ പ്രധാന കലാകാരനായ പ്രദീപ് നാടകോത്സവങ്ങളിലെ സജീവ സാന്നിദ്ധ്യമാണ്. തീയറ്റർ ഒളിംപിംക്സിൽ ഇന്ത്യൻ തീയറ്ററിനെ പ്രതിനിധീകരിച്ച് പ്രദീപ് പങ്കെടുത്തിട്ടുണ്ട്. ചിത്രരചനയും എഴുത്തും കൈമുതലായുള്ള പ്രദീപ് മിമിക്രി, നൃത്ത ഇനങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. നാലോളം പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള പ്രദീപ് ഷോർട്ട് ഫിലിമും ചെയ്തിട്ടുണ്ട്. 

Eng­lish Sum­ma­ry: Pradeep Srini­vasan shines in ‘Ari­w­al’

You may also like this video

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 16, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.