22 December 2024, Sunday
KSFE Galaxy Chits Banner 2

പ്രണയാകാശദൂരങ്ങൾ

Janayugom Webdesk
July 10, 2022 7:23 am

മങ്ങിയ സ്മരണകളുടെ
മഴക്കാലമാണിത്
നീയെന്ന ഓർമ്മപ്പുതപ്പിൽ
ചുരുണ്ടുകൂടുന്ന ഉറക്കങ്ങൾ
കിനാവിന്റെ വിത്തുകൾ
കിളിർക്കുമ്പോൾ
പരന്നൊഴുകുന്ന
നിന്റെ മണം
പലപ്പോഴും
നീയോർമ്മകൾ
താണ്ഡവമാടുന്ന
ചുടലപ്പറമ്പാവാറുണ്ട്
വിജനതയിലെ
നീർപ്പാച്ചിൽ പോലുള്ള
മിണ്ടിപ്പറച്ചിലുകൾ
ഒച്ചയില്ലായ്മയിലെ
മൗനനൊമ്പരങ്ങൾ
കാഴ്ചയുടെ
ആകാശദൂരങ്ങൾ
എനിക്കും
നിനക്കുമിടയിൽ
തിരയടിച്ചുയരും
മഹാസമുദ്രമുണ്ടായിട്ടും
നെഞ്ചകത്തിൽ
അള്ളിപ്പടരുന്ന
പരിമളമേറെയുള്ള
പൂക്കൾ പൂക്കും
വള്ളിച്ചെടിയാണു നീ
നീയെന്നിലെത്തിയ നിമിഷം
അലഞ്ഞു നടക്കുന്ന
കിനാക്കൾക്കും
ചിറകു മുളയ്ക്കുന്നു
എന്റെ സ്വപ്നങ്ങളൊക്കെയും
നിന്റെ കണ്ണുകളിലായിരുന്നോ
ഒളിപ്പിച്ചിരുന്നത്?
പറയാതെ പോയ
ഇന്നലെകളുടെ
ഇടവഴിയിൽ
എനിക്കും
നിനക്കുമായി
ഇത്തിരിനേരം
ഇരന്നുവാങ്ങണം
ഹൃദയത്തിലെ
ചോരയിൽ
ഉന്മാദം നിറയ്ക്കുന്ന
പ്രണയത്തെ
പങ്കിട്ടെടുക്കാൻ

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.