18 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

March 8, 2025
February 8, 2025
February 5, 2025
February 1, 2025
January 31, 2025
January 19, 2025
January 15, 2025
January 7, 2025
January 6, 2025
January 4, 2025

കർഷക സമരങ്ങൾ കണ്ടില്ലെന്നു നടിക്കുന്നത് ബിജെപിക്ക് വൻ തിരിച്ചടിയാകും: പ്രശാന്ത് ഭൂഷൺ

Janayugom Webdesk
തിരുവനന്തപുരം
November 6, 2021 9:18 pm

രാജ്യമെമ്പാടും നടക്കുന്ന കർഷക സമരങ്ങൾ കണ്ടില്ലെന്നു നടിക്കുന്ന ബിജെപി നേതൃത്വത്തിന് വരുംകാല തെരഞ്ഞെടുപ്പുകളിൽ വൻ തിരിച്ചടിയാകും നേരിടേണ്ടിവരികയെന്ന് മുതിർന്ന സുപ്രീംകോടതി അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷൺ അഭിപ്രായപ്പെട്ടു. യുപി അടക്കമുള്ള സംസ്ഥാനങ്ങളിൽ അതിന്റെ പ്രതിഫലനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രസ് ക്ലബും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസവും സംയുക്തമായി പ്രസ് ക്ലബ്ബിലെ ടിഎൻജി ഹാളിൽ സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

തെരഞ്ഞെടുപ്പിൽ ജയിക്കുന്നതിനു വോട്ടിനുവേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോഡി എന്തും ചെയ്യും. പോപ്പിനൊപ്പം നിൽക്കുമ്പോൾ പോപ്പിനേക്കാൾ വിശുദ്ധനാകുകയും, ബംഗാൾ തെരഞ്ഞെടുപ്പു സമയത്ത് ടാഗോറിനെപ്പോലെ താടിവളർത്തുകയും, മുസ് ലിം വോട്ടുകൾക്കു വേണ്ടി അയല്‍പ്പക്കത്തുള്ള ഖൊമൈനിയെ ആലിംഗനം ചെയ്യുകയുമാണ് അദ്ദേഹത്തിന്റെ ശീലമെന്നും പ്രശാന്ത് ഭൂഷൺ പരിഹസിച്ചു.യുഎപിഎ നിയമം ദുരുപയോഗം ചെയ്യുന്നതു വഴി ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ ലംഘിക്കപ്പെടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

മുഖ്യധാരാ മാധ്യമങ്ങളെ പരസ്യം നൽകി പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും തങ്ങളുടെ പ്രചാരണത്തിന് ഉപയോഗിക്കുകയും വരുതിക്കു നിർത്തുകയുമാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്. ഒപ്പം നിൽക്കാത്ത മാധ്യമ സ്ഥാപനങ്ങളെ ഭയപ്പെടുത്തുന്നു. ഇന്ധനവില വർധന പോലെയുള്ള രാഷ്ട്രീയ സാഹചര്യം മുതലെടുക്കാൻ പ്രതിപക്ഷ പാർട്ടികൾക്ക് കഴിയാത്തത് അവര്‍ക്ക് സഹായകമാകുന്നുണ്ടെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു. പ്രസ് ക്ലബ് ട്രഷറര്‍ ബിജു ഗോപിനാഥ് അധ്യക്ഷനായി. പ്രസ് ക്ലബ്ബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം ഡയറക്ടര്‍ ജോണ്‍ മേരി സ്വാഗതവും പ്രസ് ക്ലബ് സെക്രട്ടറി രാജേഷ് രാജേന്ദ്രന്‍ നന്ദിയും പറഞ്ഞു.
eng­lish summary;Pretending not to see farm­ers’ strike will be a major set­back for BJP: Prashant Bhushan
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.