സ്‌കൂളിലെ ശുചിമുറികള്‍ വൃത്തിയാക്കാൻ വിദ്യാർത്ഥികളെ നിർബന്ധിച്ച സർക്കാർ പ്രൈമറി സ്‌കൂളിലെ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു. വിദ്യാര്‍ത്ഥികളെക്കൊണ്ട് പ്രധാനാധ്യാപകന്‍ ശുചിമുറി കഴുകിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെയാണ് നടപടി.
വീഡിയോയില്‍, കുട്ടികൾ ടോയ്‌ലറ്റ് വൃത്തിയാക്കുന്നതും ഒരാൾ അവരെ ശകാരിക്കുന്നതും കാണാം. ശരിയായി ചെയ്തില്ലെങ്കിൽ ശുചിമുറിയില്‍ പൂട്ടിയിടുമെന്ന് പ്രിന്‍സിപ്പല്‍ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ശുചിമുറികൾ വൃത്തിയാക്കാൻ വിദ്യാർത്ഥികളെ ഉപയോഗിക്കുന്നത് ഒരിക്കലും അനുവദിച്ചു കൊടുക്കാൻ സാധിക്കാത്ത നടപടിയാണെന്നും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസർ മണിറാം സിംഗ് പറഞ്ഞു. ഇതേക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചതായും വീഡിയോയിലെ സംഭവങ്ങൾ സത്യമാണെങ്കിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
സോഹവൻ ഏരിയയിലെ പിപ്ര കാലായിലെ പ്രൈമറി സ്കൂളിൽ നിന്നുള്ള വീഡിയോ ആണ് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
പ്രിൻസിപ്പലിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
English Summary: Principal suspended for washing toilet with students
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.