ഈറന്‍ സന്ധ്യയില്‍ അന്നൊരു നാളില്‍
മാനത്തുവന്നൊരു പൊന്നൊളിയേ
ചന്ദ്രകലപോല്‍ നിന്നുടെ വദനം
നിറഞ്ഞുതുളുമ്പി ഒരു മന്ദസ്മിതത്താല്‍
ചാരുത തുളുമ്പും നിന്‍ പുഞ്ചിരിയാല്‍
വാനിലെ താരകങ്ങള്‍ മയങ്ങിനിന്നു
നിന്‍ മന്ദഹാസമേറ്റു വിരിഞ്ഞു
ഭൂമിയിലപ്പോള്‍ പാരിജാതം
നിന്‍മന്ദസ്മിതത്താല്‍ പാരിടമാകെ പ്രഭ ചിതറി
ആ പൊന്‍ പ്രഭയില്‍ ഞാനറിയാതെ
എന്‍മനമാകേ കുളിച്ചുനിന്നു
പ്രിയസഖീ ഞാന്‍ നിന്‍ ചിരിയില്‍ അലിഞ്ഞുപോയി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.