14 October 2024, Monday
KSFE Galaxy Chits Banner 2

ഹിമാചൽപ്രദേശിനുപിന്നാലെ പഞ്ചാബിലും ഖാലിസ്ഥാൻ അനുകൂല ചുവരെഴുത്ത്: സുരക്ഷ ശക്തമാക്കി

Janayugom Webdesk
ചണ്ഡീഗഢ്
May 13, 2022 7:52 pm

ഹിമാചല്‍ പ്രദേശിന് പിന്നാലെ പഞ്ചാബിലും ‘ഖാലിസ്ഥാൻ’ ബാനറുകളും ചുവരെഴുത്തുകളും കണ്ടെത്തി. ഫരീദ്‌കോട്ടിലെ ഒരു പാര്‍ക്കിലെ ചുമരിലാണ് ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യം കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പൊലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
നേരത്തെ ഹിമാചൽപ്രദേശ് നിയമസഭയുടെ പ്രധാനകവാടത്തില്‍ ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങളെഴുത്തും ബാനറുകളും കണ്ടെത്തിയിരുന്നു. വിഷയത്തിൽ നിരോധിത സംഘടനയായ സിഖ്‌സ് ഫോർ ജസ്റ്റിസ് നേതാവ് ഗുർപത്വന്ത് സിങ് പന്നൂവിനെ മുഖ്യപ്രതിയാക്കി കേസെടുക്കുകയും, പഞ്ചാബ് മൊറിൻഡ സ്വദേശിയായ ഹർവീർ സിങ്ങിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

Eng­lish Sum­ma­ry: Pro-Khal­is­tan graf­fi­ti in Pun­jab after Himachal Pradesh: Secu­ri­ty beefed up

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.