March 30, 2023 Thursday

Related news

March 30, 2023
March 30, 2023
March 24, 2023
March 24, 2023
March 21, 2023
March 20, 2023
March 20, 2023
March 10, 2023
March 10, 2023
March 8, 2023

പ്രശസ്ത നിർമാതാവ് നിതിൻ മൻമോഹൻ അന്തരിച്ചു

Janayugom Webdesk
മുംബൈ
December 29, 2022 4:55 pm

പ്രശസ്ത നിർമാതാവ് നിതിൻ മൻമോഹൻ (62) അന്തരിച്ചു. ഹൃദയാഘാതത്തേ തുടർന്ന് ഈ മാസം മൂന്നുമുതൽ മുംബൈയിലെസ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. വ്യാഴാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു മരണം സംഭവിച്ചതെന്ന് മകൾ പ്രാചി അറിയിച്ചു.

ബ്രഹ്മചാരി, ​​ഗുംനാം, നയാ സമാനാ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ നടൻ മൻമോഹന്റെ മകനാണ് നിതിൻ മൻമോഹൻ. ബോൽ രാധാ ബോൽ, ആർമി, സ്കൂൾ, യംലാ പ​ഗലാ ദീവാനാ, ദസ്, ചൽ മേരേ ഭായ്, ഇൻസാഫ്, ​ഗലി ​ഗലീ ഛോർ ഹേ, ദിൽ മാങ്കേ മോർ തുടങ്ങിയവയാണ് നിതിൻ മോഹൻ നിർമിച്ച ചിത്രങ്ങൾ.

Eng­lish Sum­ma­ry: Pro­duc­er Nitin Man­mo­han Dies
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.