സൗദിയില്‍ വിദഗ്ധ തൊഴിലാളികള്‍ക്ക് പ്രൊഫഷണല്‍ ലൈസന്‍സ് നിര്‍ബന്ധമാക്കുന്നു. വാണിജ്യ മേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ അടുത്ത വര്‍ഷം ജൂണിനുള്ളില്‍ പ്രൊഫഷണല്‍ ലൈസന്‍സ് എടുക്കണമെന്ന് സൗദി മുനിസിപ്പല്‍, റൂറല്‍ അഫയേഴ്‌സ് മന്ത്രാലയം അറിയിച്ചു.
ബലാദി പ്ലാറ്റ്ഫോം വഴിയാണ് തൊഴിലാളികള്‍ ലൈസന്‍സ് നേടുകയും പുതുക്കുകയും ചെയ്യേണ്ടത്. ഇതിനായി 81 പ്രൊഫഷനുകളിലെ തൊഴിലാളികള്‍ക്ക് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രൊഫഷണല്‍ വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. തൊഴിലാളികള്‍ക്ക് ലൈസന്‍സ് നേടാനായില്ലെങ്കില്‍ സ്ഥാപനങ്ങളുടെ വാണിജ്യ ലൈസന്‍സ് പുതുക്കി നല്‍കില്ലെന്നും മന്ത്രാലയം അറിയിച്ചു.
English summary; Professional license is mandatory for workers in Saudi Arabia
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.