24 April 2024, Wednesday

Related news

March 26, 2024
March 23, 2024
March 21, 2024
March 18, 2024
March 7, 2024
January 25, 2024
January 6, 2024
December 30, 2023
December 27, 2023
December 26, 2023

ഒരുവര്‍ഷം 758/900; പുരോഗതി റിപ്പോര്‍ട്ട് ജനസമക്ഷം

Janayugom Webdesk
തിരുവനന്തപുരം
June 2, 2022 11:00 pm

എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തന മികവ് അക്കമിട്ട് നിരത്തി വാഗ്ദാനങ്ങള്‍ ഒന്നൊന്നായി നടപ്പിലാക്കാനുള്ളതാണെന്ന സത്യപ്രസ്താവന ജനങ്ങള്‍ക്ക് സമര്‍പ്പിച്ച് കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. പ്രകടനപത്രികയിലൂടെ നല്‍കിയ 900 വാഗ്ദാനങ്ങളില്‍ 758 ഇനങ്ങളിലെ നടപടികളും ഒന്നാം വര്‍ഷത്തില്‍തന്നെ ആരംഭിക്കാന്‍ കഴിഞ്ഞു. അതിന്റെ വിവിധ ഘട്ടങ്ങള്‍ പിന്നിട്ടുവെന്ന ചരിത്രനേട്ടം കൈവരിക്കാനും എല്‍ഡിഎഫ് സര്‍ക്കാരിന് സാധിച്ചു.

കോവിഡിനെ തുടര്‍ന്ന് ആരോഗ്യമേഖലയിലും സാമ്പത്തിക രംഗത്തും ഉണ്ടായ അസാധാരണ സാഹചര്യത്തെ അതിജീവിച്ചാണ് ചരിത്രപരമായ മുന്നേറ്റം നടത്താന്‍ കേരളത്തിനായത്. സമസ്തമേഖലകളെയും സര്‍ക്കാര്‍ കൈപിടിച്ച് ഉയര്‍ത്തുന്നുവെന്നും പ്രോഗ്രസ് റിപ്പോര്‍ട്ട് അടിവരയിടുന്നു. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷ സമാപന ചടങ്ങില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ആദ്യ വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് ജനങ്ങൾക്ക് സമര്‍പ്പിച്ചു. സാമൂഹ്യ മേഖലകളിലും പശ്ചാത്തല സൗകര്യ മേഖലയിലും ഗുണപരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ തുടര്‍ഭരണത്തിലൂടെ കഴിഞ്ഞു.

പശ്ചാത്തല സൗകര്യവികസനം നടപ്പിലാക്കിയും വ്യവസായ സൗഹൃദാന്തരീക്ഷം സൃഷ്ടിച്ചും എല്ലാ സര്‍ക്കാര്‍ സേവനങ്ങളും അഴിമതിക്കിടയില്ലാതെ വേഗത്തില്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കിയുമുള്ള മാതൃകാ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ തുടരുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. രണ്ട് 100 ദിന പരിപാടികള്‍ ആവിഷ്ക്കരിച്ച് നടപ്പാക്കി. ഓരോ നൂറുദിന പരിപാടിയുടെയും സമാപനത്തില്‍ അവയുടെ പുരോഗതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ജനങ്ങളെ അറിയിക്കുന്ന ഏക സംസ്ഥാനമാണ് കേരളം.

ചരിത്രത്തിലില്ലാത്ത ദീര്‍ഘകാല പരിപ്രേക്ഷ്യത്തോടെയുള്ള വികസന പദ്ധതികള്‍ നടപ്പിലാക്കുകതന്നെ ചെയ്യുമെന്നും അതിന്റെ പ്രവര്‍ത്തനങ്ങളില്‍ മുന്നോട്ടുള്ള കുതിപ്പ് തുടരുമെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു. സില്‍വര്‍ലൈനിനുവേണ്ടി ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിക്കും. ഇതിനായി പരിസ്ഥിതി ആഘാത പഠനവും ആവശ്യമായ അനുമതികളും വാങ്ങുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ജനങ്ങള്‍ക്ക് പ്രോഗ്രസ് റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സര്‍ക്കാര്‍ വെബ്സൈറ്റിലൂടെ അറിയിക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. കൂടാതെ തപാലിലൂടെയും അറിയിക്കാം.

ഓരോരുത്തരും അവരുടെ വിലപ്പെട്ട നിര്‍ദേശങ്ങള്‍ അറിയിക്കാന്‍ തയ്യാറാകണം. കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാരിനെ സഹായിക്കണമെന്നും പ്രോഗ്രസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. രാജ്യത്തു ജനകീയ ബദലിന്റെ ആറുവർഷമാണ് പൂർത്തിയാകുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. എന്തു പ്രതിസന്ധിയുണ്ടായാലും ജനങ്ങൾക്കു നെഞ്ചിൽ ചേർത്തുപിടിക്കാൻ കഴിയുന്ന മിത്രമായാണ് സർക്കാരിന്റെ പ്രവർത്തനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Eng­lish summary;Progress report in public

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.