28 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 27, 2025
April 26, 2025
April 22, 2025
April 18, 2025
April 16, 2025
April 15, 2025
April 14, 2025
April 12, 2025
April 10, 2025
April 10, 2025

ഇഡിക്കെതിരായ പ്രതിഷേധം; അറസ്റ്റിലായ കോൺഗ്രസ് നേതാക്കളെ വിട്ടയച്ചത് അർധരാത്രിയോടെ ; രാഹുലിനെ ഇന്നും ചോദ്യംചെയ്യുന്നു

Janayugom Webdesk
June 14, 2022 2:42 pm

നാഷണൽ ഹെറാൾഡ് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടിയിൽ പ്രതിഷേധിച്ച് അറസ്റ്റിലായ കോൺ ഗ്രസ് നേതാക്കാളെ മോചിപ്പിച്ചു. ഹരീഷ് റാവത്ത്, ദീപേന്ദർ ഹൂഡ, അധീർ രഞ്ജൻ ചൗധരി, തുടങ്ങിയ നിരവധി നേതാക്കളെയാണ് മോചിപ്പിച്ചത്. തിങ്കളാഴ്ച പകൽ അറസ്റ്റിലായ നേതാക്കളെ രാത്രിയോടെയാണ് പോലീസ് വിട്ടയച്ചത്. അറസ്റ്റിലായി പോലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും ഇവർ പ്രതിഷേധം അവസാനിപ്പിച്ചിരുന്നില്ല.

പോലീസ്റ്റ് സ്റ്റേഷന് അകത്തും ഇവർ മുദ്രാവാക്യം മുഴക്കിയിരുന്നു. രാത്രി 11.15 ഓടെയാണ് തടങ്കലിൽ വെച്ച നേതാക്കളെ പോലീസ് വിട്ടയച്ചത്. തടങ്കൽ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് രാജ്യസഭാ എംപി ദീപേന്ദർ ഹൂഡ പറഞ്ഞു. എന്തുകൊണ്ടാണ് ഞങ്ങളെ പോകാൻ അനുവദിക്കാത്തതെന്ന് പറയാൻ പോലീസിന് കഴിഞ്ഞില്ല. രാഹുൽ ഗാന്ധിയെ അധാർമ്മികമായി ചോദ്യം ചെയ്തതിൽ ഞങ്ങൾ പ്രതിഷേധം തുടരും. ഭാരതീയ ജനതാ പാർട്ടിയുടെ നിർദ്ദേശപ്രകാരമാണ് പോലീസ് തങ്ങളെ അനധികൃതമായി തടങ്കലിൽ വെച്ചതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഹരീഷ് റാവത്ത് ആരോപിച്ചു. ഞങ്ങൾ മാന്യരായ ആളുകളാണ്, എന്തിനാണ് ഞങ്ങളെ അനധികൃതമായി തടങ്കലിൽ വച്ചത്? ഇത് ബിജെപിയുടെ നിർദ്ദേശപ്രകാരമാണ്, എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

അവർ എട്ട് ഒമ്പത് മണിക്കൂർ രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യുന്നു. ഇത് ഏജൻസികളുടെ ദുരുപയോഗമല്ലാതെ മറ്റൊന്നുമല്ല. പാർട്ടി പ്രതിഷേധം തുടരും. കോൺഗ്രസ് സമാധാനപരമായ പാർട്ടിയാണ്, ഞങ്ങൾ ഇന്ന് അനീതിക്കെതിരെ ശക്തമായി പോരാടി. ഞങ്ങൾ പോരാട്ടം തുടരും, റാവത്ത് പറഞ്ഞു. തങ്ങളുടെ നേതാക്കൾക്ക് പോലീസ് മർദ്ദനത്തിൽ പരിക്കേറ്റതായും കോൺ ഗ്രസ് ആരോപിച്ചു. ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ മർദിച്ചതിനെ തുടർന്ന് പി ചിദംബരത്തിന് വാരിയെല്ലിന് ഒടിവുണ്ടായതായി പാർട്ടി അറിയിച്ചു.

കോൺഗ്രസ് എംപി അധീർ രഞ്ജൻ ചൗധരി അതേ പോലീസ് സ്റ്റേഷനിൽ പോലീസിനെതിരെ നിയമവിരുദ്ധമായി തടങ്കലിലാക്കിയതിനും മർദിച്ചതിനും പരാതി നൽകിയിട്ടുണ്ട്.കോൺഗ്രസ് എംപിമാരായ കെസി വേണുഗോപാൽ, അധീർ രഞ്ജൻ ചൗധരി, പ്രമോദ് തിവാരി എന്നിവർക്കും മർദ്ദനം ഏറ്റതായി കോൺ ഗ്രസ് ആരോപിക്കുന്നുണ്ട്. പി ചിദംബരത്തെ പൊലീസ് മർദിച്ചു, കണ്ണട നിലത്ത് എറിഞ്ഞു, ഇടതുവശത്തെ വാരിയെല്ലിൽ പൊട്ടലുണ്ട്. എംപി പ്രമോദ് തിവാരിയെ റോഡിലേക്ക് തള്ളിയിട്ടു. ഇദ്ദേഹത്തിന് തലയ്ക്ക് ക്ഷതവും വാരിയെല്ലിന് ഒടിവും ഉണ്ട്. ഇതാണോ ജനാധിപത്യം?” പാർട്ടി നേതാവ് രൺദീപ് സുർജേവാല ചോദിച്ചു. ഇന്നും രാഹുലിനെ ചോദ്യം ചെയ്യുകയാണ്

Eng­lish Summary:Protest against ED; Arrest­ed Con­gress lead­ers released by mid­night; Still questioning

You may also like this video:

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.