26 April 2024, Friday

Related news

April 24, 2024
April 22, 2024
April 22, 2024
April 22, 2024
April 22, 2024
April 21, 2024
April 21, 2024
April 21, 2024
April 21, 2024
April 20, 2024

രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയ സംഭവത്തിലുള്ള പ്രതിഷേധം; ഇടത് എംപിമാര്‍ ശക്തമായി പ്രതികരിക്കുമ്പോള്‍ കോണ്‍ഗ്രസ് എപിമാര്‍ തിരിഞ്ഞോടുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
March 25, 2023 1:23 pm

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്കെതിരേ ബിജെപിയുടെ നേതൃത്വത്തില്‍ എല്ലാതരത്തിലുള്ള അയുധങ്ങളും എടുക്കുമ്പോഴും കോണ്‍ഗ്രസ് നേതാക്കളും, ജനപ്രതിനിധികളും ഒറ്റക്കെട്ടായി പ്രതിരോധിക്കുന്നില്ലെന്ന് പരാതി ഉയരുന്നു. പല കോണ്‍ഗ്രസ് നേതാക്കള്‍ക്കും ബിജെപിയെ ഭയമാണ്. ബിജെപി ഭണകൂട ഭീകരതക്ക് എതിരേ ചെറുവിരല്‍പോലും അനക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ചിലര്‍ തയ്യാറാകുന്നില്ലെന്നുമാത്രമല്ല, പാര്‍ട്ടിയുടെ പ്രതിഷേധങ്ങള്‍ക്ക് തുരങ്കം വെയ്ക്കുന്ന സമീപനമാണ് ഉണ്ടാകുന്നതെന്ന വിലയിരുത്തല്‍ സോണിയ ഗാന്ധി അടക്കമുള്ള നേതാക്കള്‍ക്കുണ്ട്.

രാഹുലിനെതിരായ നടപടികളില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം പ്രതിപക്ഷം രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ഇതു സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന പാര്‍ട്ടി യോഗത്തില്‍, പ്രതിഷേധ പ്രകടനത്തിനിടെ പോലീസ് ഇടപെട്ടാല്‍ നിങ്ങള്‍ അറസ്റ്റ് വരിക്കുമോ എന്ന് സോണിയാ ഗാന്ധിക്ക് ചോദിക്കേണ്ടിവന്നു.ഇന്ന് രാഹുല്‍ ആണെങ്കില്‍ നാളെ ആര്‍ക്കും ഈ വിധി വരാമെന്ന് സോണിയ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

കര്‍ശന നിര്‍ദേശങ്ങള്‍ക്കിടയിലും പല കോണ്‍ഗ്രസ് എം.പിമാരും അറസ്റ്റ് വരിക്കുന്നതില്‍ നിന്ന് ഒഴിഞ്ഞു നിന്നു എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നാട്ടിലേക്കുള്ള മടക്കയാത്രക്ക് ടിക്കറ്റ് ബുക്ക് ചെയ്‌തെന്ന കാരണം പറഞ്ഞാണ് എംപിമാര്‍ അറസ്റ്റില്‍ നിന്നൊഴിഞ്ഞതെന്നാണ് പറയുന്നത് . മാര്‍ച്ചില്‍ കോണ്‍ഗ്രസിനെ കൂടാതെ സിപിഐ അടക്കമുള്ള ഇടതുപക്ഷ പാര്‍ട്ടികളും, ഡിഎംകെ, ആംആദ്മിപാര്‍ട്ടിയും പങ്കെടുത്തിരുന്നു.

സിപിഐ എംപിയായ സന്തോഷ് മാര്‍ച്ചിനിടെ അറസ്റ്റ് വരിച്ചു. എല്‍ഡിഎഫ് എംപിമാരായ എ എം ആരിഫ്, ഡോ. ശിവദാസ്, എ എം റഹീംമും അറസ്റ്റ് വരിച്ചവരില്‍പ്പെടുന്നു. ഇടതുപക്ഷ എംപിമാര്‍ ശക്തമായി പ്രതികരിച്ച് രംഗത്തു വന്നപ്പോളും കോണ്‍ഗ്രസ് എംപിമാര്‍ വിട്ടുനിന്നതാണ് പാര്‍ട്ടിയില്‍ ചര്‍ച്ചയായിരിക്കുന്നത്

Eng­lish Sum­ma­ry: Protest over Rahul Gand­hi’s dis­qual­i­fi­ca­tion; Left MPs react strong­ly while Con­gress MPs turn around

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.