ആവിക്കല്‍തോട്ടില്‍ പ്രതിഷേധക്കാരന്‍ പൊലീസ് ജീപ്പിലിരിക്കുകയായിരുന്ന മെഡിക്കല്‍ കോളജ് സിഐയുടെയും ഡ്രൈവറുടെയും ദേഹത്തേക്ക് മലിനജലം ഒഴിച്ചു. മലിനജല സംസ്‌കരണ പ്ലാന്റ് നിര്‍മിക്കുന്നതിനെതിരെ പ്രതിഷേധം തുടരുകയാണ്. മൂന്ന് കിലോമീറ്റര്‍ ദൂരം പ്രകടനം നടത്തിയ നാട്ടുകാര്‍ നടക്കാവില്‍ ദേശീയപാത ഉപരോധിച്ചു. സ്ത്രീകള്‍ ഉള്‍പ്പടെ അമ്പതോളം പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയാണ് പൊലീസ് ഗതാഗതം പുനസ്ഥാപിച്ചത്.
പദ്ധതി പ്രദേശത്തെ മണ്ണ് പരിശോധനയുമായി കോര്‍പറേഷന്‍ അധികൃതര്‍ മുന്നോട്ട് പോവുകയാണ്. പ്രതിഷേധം കണക്കിലെടുത്ത് പുലര്‍ച്ചെ അഞ്ച് മണിക്ക് തന്നെ മണ്ണ് പരിശോധനയ്ക്കാവശ്യമായ യന്ത്രങ്ങള്‍ പൊലീസ് സഹായത്തോടെ ഉദ്യോഗസ്ഥര്‍ ആവിക്കല്‍ തോട്ടിലെത്തിച്ചിരുന്നു. വിവരമറിഞ്ഞാണ് സ്ത്രീകള്‍ ഉള്‍പ്പടെയുള്ള നൂറ് കണക്കിന് പ്രദേശവാസികള്‍ പ്രതിഷേധവുമായെത്തിയത്.
English summary; Protester pouring sewage into the bodies of the CI and the driver
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.