22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 6, 2024
September 20, 2024
September 20, 2024
September 18, 2024
September 17, 2024
September 16, 2024
September 16, 2024
February 21, 2024
November 28, 2023

കാശുള്ളവർ പറയുന്നത് കേൾക്കാൻ ആളുണ്ടാകും, നമ്മൾ കാശില്ലാത്തവർ ആണല്ലോ; ശ്രീലേഖയുടെ ആരോപണങ്ങള്‍ പൾസർ സുനി തള്ളി

Janayugom Webdesk
July 11, 2022 7:49 pm

നടി ആക്രമിക്കപ്പെട്ട കേസിൽ മുൻ ഡിജിപി ആർ ശ്രീലേഖയുടെ ആരോപണങ്ങളെ കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി തള്ളി. ശ്രീലേഖയുടെ വെളിപ്പെടുത്തലിന് പിന്നാലെ അമ്മ ശോഭന സുനി ജയിലിൽ സന്ദർശിച്ചിരുന്നു. ശ്രീലേഖയുടെ ആരോപണങ്ങളെ സുനി പൂർണമായും തള്ളുകയായിരുന്നുവെന്ന് ശോഭന പ്രതികരിച്ചു. നടി ആക്രമിക്കപ്പെട്ട കേസിൽ എട്ടാം പ്രതിയായ ദിലീപ് നിരപരാധിയാണെന്ന് മുദ്രകുത്തിയിരിക്കുകയാണ് ആർ ശ്രീലേഖ. പൾസർ സുനി മുൻപും പല നടിമാരേയും ഇത്തരത്തിൽ പണത്തിനായി തട്ടിക്കൊണ്ട് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും പലരും പണം കൊടുത്ത് ഒതുക്കുകയായിരുന്നുവെന്നും ശ്രീലേഖ പറഞ്ഞിരുന്നു.
കേസിൽ ദിലീപ് ആണ് ക്വട്ടേഷൻ നൽകിയിരുന്നതെങ്കിൽ കസ്റ്റഡിയിൽ ഇരിക്കെ സുനി അത് സമ്മതിച്ചേനേയെന്നായിരുന്നു ശ്രീലേഖയുടെ മറ്റൊരു വാദം. ജയിലിൽ നിന്ന് പൾസർ സുനി എഴുതിയതെന്ന് പറയുന്ന കത്ത് വിപിൻ ലാലിനെ കൊണ്ട് പൊലീസുകാർ എഴുതിച്ചതാണെന്നും 2022 ൽ സുനിയുടെ അമ്മയുടെ കയ്യിൽ കിട്ടിയത് മറ്റൊരു കത്താണെന്നും ശ്രീലേഖ ആരോപിച്ചിരുന്നു. സ്വന്തം ആവശ്യങ്ങൾക്കായി കുറ്റം നടത്തിയിരുന്നവരാണ് സുനി അടക്കം നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായവരിൽ പലരുമെന്നും ശ്രീലേഖ പറഞ്ഞിരുന്നു. എന്നാൽ ശ്രീലേഖയുടെ ആരോപണങ്ങൾ മകൻ നിഷേധിച്ചുവെന്ന് ശോഭന പറയുന്നു. ഈ വിഷയങ്ങളിൽ സുനിക്ക് പറയാനുള്ളത് എന്താണെന്ന് അറിയാനാണ് താൻ മകനെ കാണാൻ പോയത്. പലരും എന്തൊക്കെയോ വിളിച്ച് പറയുകയാണെന്നാണ് അവൻ പറയുന്നത്. കാശുള്ളവർ പറയുന്നത് കേൾക്കാൻ ആളുണ്ടാകും. നമ്മൾ കാശില്ലാത്തവർ ആണല്ലോ അത് പറയുന്നത് കേൾക്കാൻ ആരും കാണില്ലെന്നും മകന്‍ പറഞ്ഞതായി ശോഭന പറഞ്ഞു.

Eng­lish Sum­ma­ry: Pul­sar suni denied Srilekha’s allegations

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.