22 December 2024, Sunday
KSFE Galaxy Chits Banner 2

കൊറിയ ഓപ്പണ്‍ ബാഡ്മിന്റണില്‍ പി വി സിന്ധുവും കെ ശ്രീകാന്തും ക്വാര്‍ട്ടറില്‍

Janayugom Webdesk
സോള്‍
April 8, 2022 3:05 pm

കൊറിയ ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി വി സിന്ധുവും കെ ശ്രീകാന്തും ക്വാര്‍ട്ടറില്‍. ജപ്പാന്‍ താരം അയ ഒഹോരിയെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് മൂന്നാം സീഡായ പി വി സിന്ധു തോല്‍പ്പിച്ചത്. സ്‌കോര്‍: 21–15, 21–10. പുരുഷ വിഭാഗത്തില്‍ അഞ്ചാം സീഡായ ശ്രീകാന്ത് ഇസ്രയേല്‍ താരം മിഷ സില്‍ബെര്‍മാനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചു. സ്‌കോര്‍: 21–18, 21–6.

ലക്ഷ്യ സെന്‍ രണ്ടാംറൗണ്ടില്‍ പുറത്തായി. ഇന്തൊനേഷ്യന്‍ താരം ഷെസാര്‍ ഹിരണ്‍ ആണ് ലക്ഷ്യയെ അട്ടിമറിച്ചത്. സ്‌കോര്‍: 22–20, 21–9. ഇന്ത്യന്‍ താരം മാളവിക ബന്‍സോദും രണ്ടാം റൗണ്ടില്‍ പുറത്തായി. ഡബിള്‍സില്‍ ഇന്ത്യയുടെ സാത്വിക് സായ്രാജ്- ചിരാഗ് ഷെട്ടി സഖ്യം ക്വാര്‍ട്ടറിലേക്ക് മുന്നേറി.

Eng­lish sum­ma­ry; PV Sind­hu and K Srikanth in the quar­ter­fi­nals of the Korea Open Badminton

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.