1 May 2024, Wednesday

ഇന്തോനേഷ്യ മാസ്റ്റേഴ്സില്‍ സിന്ധു സെമിയില്‍

Janayugom Webdesk
ബാലി
November 19, 2021 7:59 pm

ഇന്തോനേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി വി സിന്ധു സെമിഫൈനലില്‍ പ്രവേശിച്ചു. തുര്‍ക്കിയുടെ നെസ്ലിഹാന്‍ യിജിറ്റിനെതിരെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പിവി സിന്ധുവിന്റെ ജയം. മത്സരം വെറും 35 മിനിറ്റ് മാത്രമാണ് നീണ്ടുനിന്നത്. സ്കോര്‍: 21–13, 21–10. കഴിഞ്ഞ മാസം ഡെന്‍മാര്‍ക്ക് ഓപ്പണിലും യിജിറ്റിനെ സിന്ധു തോല്‍പ്പിച്ചിരുന്നു. യിജിറ്റിന് എതിരായ ജയ കണക്ക് 4–0ലേക്കും പിവി സിന്ധു എത്തിച്ചു. രണ്ട് തവണ ഒളിമ്പിക് മെഡല്‍ നേടിയ സിന്ധു സെമി ഫൈനലില്‍ ജപ്പാന്റെ അകാനെ യമഗുച്ചിയെയോ തായ്‌ലന്‍ഡിന്റെ പോണ്‍പാവീ ചോച്ചുവോങ്ങിനേയോ നേരിടും. ഈയിടെ അവസാനിച്ച ഫ്രഞ്ച് ഓപ്പണ്‍ ടൂര്‍ണമെന്റിലും സിന്ധു സെമിയിലെത്തിയിരുന്നു.

ENGLISH SUMMARY:PV Sin­du semi­fi­nals in Indone­sia Masters
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.