ഭാര്യയുമായി വഴക്കിടുന്നതിനിടെ രണ്ട് വയസുള്ള മകനെ മൂന്നാംനിലയില്‍ നിന്ന് താഴേക്കെറിഞ്ഞ് പിതാവ്. ന്യൂഡല്‍ഹിയിലെ കല്‍ക്കാജിയില്‍ വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. കുട്ടിയെ എറിഞ്ഞതിന് പിന്നാലെ പിതാവും കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി. ഗുരുതരമായി പരുക്കേറ്റ കുട്ടിയെയും പിതാവിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കുറച്ചുമാസങ്ങളായി മന്സിങും ഭാര്യ പൂജയും വേര്‍പിരിഞ്ഞ് താമസിക്കുകയാണ്. രണ്ട് കുട്ടികള്‍ക്കൊപ്പം പൂജ മുത്തശ്ശിയുടെ വീട്ടിലാണ് താമസിക്കുന്നത്. കഴിഞ്ഞ രാത്രിയില്‍ മന്‍സിങ് ഇവിടെയെത്തുകയും പൂജയുമായി വഴക്കുണ്ടാക്കുകയും ചെയ്തു. ഇതിനിടയിലാണ് രോഷാകുലനായ മന്‍സിങ് കുട്ടിയെ ബാല്‍ക്കണിയില്‍ നിന്നും 21 അടി താഴ്ച്ചയിലേക്ക് എറിഞ്ഞത്. അതേസമയം, മന്‍സിങ് മദ്യലഹരിയിലായിരുന്നുവെന്ന് പൂജയുടെ മുത്തശ്ശി ആരോപിച്ചു. ഇയാള്‍ക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
English Summary:quarrel with wife; After throwing the two-year-old from the terrace, the father jumped after him
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.