27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 20, 2024
July 18, 2024
July 17, 2024
July 12, 2024
July 11, 2024
July 7, 2024
June 16, 2024
June 15, 2024
June 11, 2024
May 4, 2024

റാഫയ്ക്ക്‌ അന്ത്യശാസനം: കൊന്നൊടുക്കുമെന്ന് ഇസ്രയേല്‍

Janayugom Webdesk
ന്യൂഡല്‍ഹി
February 20, 2024 10:52 am

അടുത്ത മാസം പത്തിന് റംസാന്‍ വ്രതം ആരംഭിക്കുന്നതിനു മുമ്പ് എല്ലാ ബന്ദികളെയും വിട്ടുനല്‍കിയില്ലെങ്കില്‍ ഗാസാ നിവാസികളുടെ അവസാന അഭയകേന്ദ്രമായ റാഫയിലേക്ക് ആക്രമണം നടത്തുമെന്ന അന്ത്യശാസനവുമായി ഇസ്രയേല്‍. മുന്‍ പ്രതിരോധ മന്ത്രികൂടിയായ ബെന്‍ ഗാന്റസാണ് മുന്നറിയിപ്പ് നല്‍കിയത്.

ഒക്ടോബർ ഏഴിന്‌ തുടങ്ങിയ ഇസ്രയേൽ കടന്നാക്രമണത്തിൽനിന്ന്‌ രക്ഷതേടി പലായനം ചെയ്ത 14 ലക്ഷം ഗാസാ നിവാസികളുടെ ഏക അഭയകേന്ദ്രമാണ്‌ ഈജിപ്ത്‌ അതിർത്തിയിലെ റാഫ. റാഫയിലേക്ക്‌ കരയാക്രമണം നടത്തിയാൽ കൂട്ടുക്കുരുതിയുണ്ടാകുമെന്ന് യുഎന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 130 ബന്ദികളെ മോചിപ്പിക്കാൻ ആറാഴ്ച വെടിനിർത്തലിന്‌ ശ്രമിക്കുകയാണെന്നാണ് അമേരിക്കയുടെ പ്രതികരണം. എന്നാല്‍ എട്ടാഴ്ചകൂടി വ്യാപക ആക്രമണം തുടരാൻ ഇസ്രയേൽ പദ്ധതിയിടുന്നതായാണ് റിപ്പോർട്ട്‌.

ഗാസയിലുണ്ടായിരുന്ന ഹമാസിന്റെ 24 പ്രാദേശിക ബറ്റാലിയനിൽ 18 എണ്ണത്തെയും തകർത്തതായാണ്‌ ഇസ്രയേൽ സൈന്യം അവകാശപ്പെടുന്നത്‌. ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഗാസാ നിവാസികളുടെ എണ്ണം 29,000 കടന്നു. ഔദ്യോഗിക കണക്കുപ്രകാരം 29,092 പേർ കൊല്ലപ്പെട്ടതായാണ്‌ സ്ഥിരീകരിച്ചത്‌. തിങ്കൾ വൈകിട്ടുവരെയുള്ള 24 മണിക്കൂറിനുള്ളിൽമാത്രം107 മൃതദേഹങ്ങൾ മോർച്ചറികളിലെത്തി. 

Eng­lish Summary:
Rafa’s ulti­ma­tum: Israel will kill him

you may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.