29 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

April 27, 2025
April 26, 2025
April 22, 2025
April 18, 2025
April 16, 2025
April 14, 2025
April 10, 2025
April 10, 2025
April 9, 2025
April 8, 2025

ഗാന്ധികുടുംബത്തില്‍ നിന്നും ആരും കോണ്‍ഗ്രസിന്‍റെ അടുത്ത പ്രസിഡന്‍റാകില്ലെന്ന് രാഹുല്‍ഗാന്ധി പറഞ്ഞതായി അശോക് ഗലോട്ട്

Janayugom Webdesk
ന്യൂഡല്‍ഹി
September 23, 2022 12:21 pm

ഗാന്ധികുടുംബത്തില്‍ നിന്നും ആരും കോണ്‍ഗ്രസിന്‍റെ അടുത്ത പാര്‍ട്ടി പ്രസിഡന്‍റാകരുതെന്ന് പാര്‍ട്ടി നേതാവ് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയതായി രജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ട് പറഞ്ഞു. കോണ്‍ഗ്രസ് പ്രസിഡന്‍റ് തെരഞ്ഞെടുക്കുന്ന സാഹചര്യത്തിലാണ് മുന്‍ പ്രസിഡന്‍റ് കൂടിയായ രാഹുല്‍ഗാന്ധിയുടെ പരാമര്‍ശം

കോണ്‍ഗ്രസ് പ്രസിഡന്‍റ് ആകണമെന്ന വിവിധ പിസിസികളുടെ ആവശ്യം അംഗീകരിക്കണമെന്ന് രാഹുല്‍ഗാന്ധിയോടെ പലതവണ അഭ്യര്‍ത്ഥിച്ചെങ്കിലും ആ നിര്‍ദ്ദേശം അംഗീകരിക്കാന്‍ രാഹുല്‍ തയ്യാറായില്ലെന്നും ഗലോട്ട് അഭിപ്രായപ്പെട്ടു. ഗാന്ധി കുടുംബത്തിന്ല്‍ നിന്ന് ആരും അടുത്ത കോണ്‍ഗ്രസ് പ്രസിഡന്‍റ് ആകരുതെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായും ഗലോട്ട് വ്യക്താക്കി.

കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഉടന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമെന്നും ഗലോട്ട് വ്യക്തമാക്കി.രാജ്യത്തെ നിലവിലുള്ള രാഷ്ട്രീയസ്ഥതി കണക്കിലെടുക്കുമ്പോള്‍ പ്രതിപക്ഷ ശക്തമാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് അശോക് ഗലോട്ടും, കേരളത്തില്‍ നിന്നുള്ള എംപി ശശിതരൂരും മത്സരിക്കാനാണ് സാധ്യതയെന്നാണ് നിലവില്‍ പുറത്തുവരുന്ന വാര്‍ത്ത.

എന്നാലും വിവിധ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികള്‍ യോഗം ചേര്‍ന്ന് രാഹുലിനായി മുറവിളികൂട്ടുകയാണ്. അവര്‍ പ്രമേയം പാസാക്കുകയാണ്. എന്നാല്‍ ഇത്തരത്തിലുള്ളൊരു പിന്തുണയുണ്ടായിട്ടും രാഹുല്‍ തന്‍റെ നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ്.കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഒക്ടോബർ 17 ന്. വോട്ടെണ്ണൽ ഒക്ടോബർ 19ന് നടക്കും.

Eng­lish Sum­ma­ry: Rahul Gand­hi said no one from the Gand­hi fam­i­ly will be the next pres­i­dent of Con­gress, says Ashok Galot.

You may also like this video: 

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.