26 July 2024, Friday
KSFE Galaxy Chits Banner 2

Related news

July 22, 2024
July 12, 2024
July 6, 2024
July 5, 2024
July 4, 2024
July 2, 2024
July 2, 2024
July 2, 2024
June 26, 2024
June 12, 2024

കര്‍ഷക സമരത്തിന് പകരം മാധ്യമങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നത് അംബാനിയുടെ വിവാഹമെന്ന് രാഹുല്‍ ഗാന്ധി

Janayugom Webdesk
ന്യൂഡല്‍ഹി
March 5, 2024 11:19 am

രാജ്യത്തെ കര്‍ഷകര്‍ നടത്തുന്ന സമരത്തിന് പകരം ദേശീയ മാധ്യമങ്ങള്‍ ആനന്ദ് അംബാനിയുടെ വിവാഹ ചടങ്ങിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് രാഹുല്‍ഗാന്ധി. ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി മധ്യപ്രദേശിലെ ശിവപുരിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ കർഷക സമരവും തൊഴിലില്ലായ്മയും പണപ്പെരുപ്പവും ഉന്നയിക്കുന്നതിന് പകരം അംബാനിയുടെ വിവാഹമാണ് മുഖ്യധാര മാധ്യമങ്ങൾ സംപ്രേക്ഷണം ചെയ്യുന്നതെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ഇന്ത്യയിൽ പ്രധാനമായും മൂന്നു വിഷയങ്ങൾ ആണ് ഉള്ളത്. തൊഴിലില്ലായ്മ, പണപ്പെരുപ്പം, അഴിമതി. പൊതുജനങ്ങളെ സംബന്ധിച്ചിടത്തോളം ഇവ വളരെ നിർണായകമായ പ്രശ്നങ്ങളാണ്.എന്നാൽ മാധ്യമങ്ങൾ പലപ്പോഴും ഈ വിഷയങ്ങൾക്ക് യാതൊരു ശ്രദ്ധയും നൽകുന്നില്ല. പകരം അവർ ബോളിവുഡ് താരങ്ങളിലും ആഡംബര വിവാഹ ചടങ്ങുകളിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഇത് സാധാരണ ജനങ്ങളെ വളരെയധികം ബാധിക്കുന്നു, കാരണം അവരുടെ പ്രശ്നങ്ങളെ മാധ്യമങ്ങൾ ആവശ്യമായ രീതിയിൽ അഭിസംബോധന ചെയ്യുന്നില്ല. ഇതുമൂലം തങ്ങളുടെ ഭാവി മാധ്യമങ്ങളുടെ കൈയിലാണെന്ന ധാരണ ജനങ്ങൾക്കിടയിൽ സൃഷ്ടിക്കപ്പെടുന്നു.

എന്തുകൊണ്ടാണ് അംബാനി ജിയുടെ വിവാഹം ദിവസം മുഴുവൻ മാധ്യമങ്ങൾ ചർച്ച ചെയ്യുന്നത്? ആരെങ്കിലും ഒന്ന് പറഞ്ഞു തരൂ.നിങ്ങൾ ടി.വി വാർത്തകൾ കാണുമ്പോൾ ബോളിവുഡ് താരങ്ങളെയാണ് കാണുക, ചിലപ്പോൾ അവർ ക്രിക്കറ്റിനെ കുറിച്ചും സംസാരിക്കും. എന്നാൽ അവർ നിങ്ങളുടെ പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കില്ല രാഹുല്‍ പറഞ്ഞു

Eng­lish Summary:
Rahul Gand­hi says media is tele­cast­ing Amban­i’s wed­ding instead of farm­ers’ strike

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.