27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 26, 2024
July 26, 2024
July 25, 2024
July 21, 2024
July 21, 2024
July 17, 2024
July 17, 2024
July 17, 2024
July 14, 2024
July 13, 2024

പ്രധാനമന്ത്രി നരേന്ദ്രമോഡി മുതലാളിമാര്‍ക്ക് വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് രാഹുല്‍ ഗാന്ധി

Janayugom Webdesk
ന്യൂഡല്‍ഹി
March 3, 2024 4:36 pm

പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. മുതലാളിമാര്‍ക്ക് വേണ്ടിയാണ് പ്രധാനമന്ത്രി നിലകൊള്ളുന്നത്. രാജ്യത്തെ ദരിദ്രര്‍ക്കായി മോഡി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. വെറുപ്പിന്റെ കമ്പോളത്തില്‍ സ്നേഹത്തിന്റെ കട തുറക്കുകയാണ് ഇന്ത്യാ മുന്നണിയുടെ ലക്ഷ്യമെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്‌ട്രീയ ജനതാദളിന്‍റെ ‘ജൻ വിശ്വാസ്’ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ പ്രധാനപ്പെട്ട കമ്പനികളുടെ പട്ടിക പരിശോധിച്ചാൽ ആദിവാസി സമൂഹത്തിൽ നിന്ന് ഒരാളെപ്പോലും കണ്ടെത്താൻ കഴിയില്ല. സ്വകാര്യ സ്കൂളുകളുടെയും കോളജുകളുടെയും പട്ടിക എടുത്താലും സ്ഥിതി ഇതുതന്നെ. രാജ്യത്ത് വേണ്ടി വീരമൃത്യു വരിച്ച ഭടന്മാരുടെ കുടുംബങ്ങൾക്ക് ഒരു ആനുകൂല്യവും ലഭിക്കുന്നില്ല.

മോ‍ഡി സർക്കാർ എല്ലാ മേഖലകളെയും തകർത്തു. ബിജെപിയെയും ആർഎസ്എസിനെയും ഭയമില്ലെന്നും രാഹുൽ പറഞ്ഞു. പ്രധാനമന്ത്രി നുണകൾ പ്രചരിപ്പിക്കുകയാണെന്ന് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ആരോപിച്ചു. 15 ലക്ഷം രൂപ അക്കൗണ്ടുകളിലേക്ക് വരുമെന്ന് മോഡി പറഞ്ഞിരുന്നു. രാജ്യത്തെ യുവാക്കൾക്ക് തൊഴിലില്ല. അഞ്ഞൂറോളം പേരാണ് മോഡിയുടെ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തതെന്നും അദ്ദേഹം വിമർശിച്ചു. മോഡി നുണ ഫാക്ടറിയാണെന്നും ദാരിദ്ര്യവും തൊഴിലില്ലായ്മയും മറക്കാനായി നുണ പറയുകയാണെന്നും ആർജെഡി നേതാവ് തേജസ്വി യാദവ് കുറ്റപ്പെടുത്തി. കണ്ണട തുടച്ച് യാഥാർത്ഥ്യങ്ങൾ കാണാൻ ശ്രമിക്കണമെന്നും തേജസ്വി പറഞ്ഞു. 

Eng­lish Summary:
Rahul Gand­hi says Prime Min­is­ter Naren­dra Modi stands for capitalists

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.