26 April 2024, Friday

കൊടുവള്ളിയിലെ കള്ളക്കടത്ത് സ്വർണം ഉരുക്കുന്ന കേ​ന്ദ്രത്തില്‍ റെയ്ഡ്

 പി​ടി​കൂ​ടി​യ​ത് 7.2 കി​ലോ സ്വ​ർ​ണ​വും 13.50 ല​ക്ഷം രൂപയും
 ജ്വല്ല​റി ഉ​ട​മ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ 
web desk
കോ​ഴി​ക്കോ​ട്
February 9, 2023 9:30 am

കൊ​ടു​വ​ള്ളി​യി​ൽ ക​ള്ള​ക്ക​ട​ത്ത് സ്വ​ർ​ണം ഉ​രു​ക്കു​ന്ന കേ​ന്ദ്ര​ത്തി​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യു ഇ​ന്റലി​ജ​ന്റ്സ് (ഡി​ആ​ർ​ഐ) ന​ട​ത്തി​യ റെ​യ്ഡി​ൽ 7.2 കി​ലോ സ്വ​ർ​ണ​വും 13.50 ല​ക്ഷം രൂ​പ​യും പി​ടി​കൂ​ടി​. 4.11 കോ​ടി രൂ​പ വി​ല വ​രുന്ന സ്വ​ർ​ണ​മാണ് പിടികൂടിയത്. വി​വി​ധ രൂ​പ​ത്തി​ൽ കൊ​ണ്ടു​വ​രു​ന്ന സ്വ​ർ​ണം ഉ​രു​ക്കു​ന്ന കേ​ന്ദ്ര​ത്തി​ലായിരുന്നു റെയ്ഡ്. കേ​ര​ള​ത്തി​ലെ വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ വ​ഴി കോ​മ്പൗ​ണ്ട് രൂ​പ​ത്തി​ലാ​ക്കി ക​ട​ത്തു​ന്ന സ്വ​ർ​ണം ഇ​വി​ടെ എ​ത്തി​ച്ച് സ്വ​ർ​ണ​മാ​യി വേ​ർ​തി​രി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു പതിവ്. സംഭവവുമായി ബ​ന്ധ​പ്പെ​ട്ട് മ​ല​പ്പു​റം എ​ട​വ​ണ്ണ​പ്പാ​റ സ്വ​ദേ​ശി​ക​ളാ​യ റ​ഷീ​ദ്, റ​ഫീ​ഖ്, കൊ​ടു​വ​ള്ളി മ​ഹി​മ ജ്വ​ല്ല​റി ഉ​ട​മ മു​ഹ​മ്മ​ദ്, കൊ​ടു​വ​ള്ളി സ്വ​ദേ​ശി​ ജയഫർ എ​ന്നി​വ​രെ ഡി​ആ​ർ​ഐ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​വ​ർ റി​മാ​ന്റിലാ​ണ്. കൊ​ടു​വ​ള്ളി കി​ഴ​ക്കോ​ത്തെ ജയഫറിന്റെ വീ​ട്ടി​ൽ​നി​ന്നാ​ണ് സ്വ​ർ​ണ​വും പ​ണ​വും പിടിച്ചെടുത്തത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​ത്തു​മു​ത​ൽ വൈ​കി​ട്ട് ആ​റു​വ​രെ​യാ​ണ് കൊ​ച്ചി, കോ​ഴി​ക്കോ​ട് യൂ​ണി​റ്റു​ക​ളി​ൽ നി​ന്നു​ള്ള ഡി​ആ​ർ​ഐ സം​ഘം റെ​യ്ഡ് ന​ട​ത്തി​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഡി​ആ​ർ​ഐ സം​ഘം കൊ​ടു​വ​ള്ളി​യി​ൽ താ​മ​സി​ച്ചു നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. വീ​ടി​ന്റെ ടെ​റ​സി​ലും തൊ​ട്ട​ടു​ത്ത് ഷെ​ഡ് നി​ർമ്മി​ച്ച് അ​വി​ടെ​വ​ച്ചു​മാ​ണ് ഉ​രു​പ്പ​ടി​ക​ൾ ഉ​രു​ക്കി​യി​രു​ന്ന​ത്. ക​രി​പ്പൂ​രി​ൽ​നി​ന്ന് വ​ൻ​തോ​തി​ൽ കടത്തു​ന്ന സ്വ​ർ​ണ ഉ​രു​പ്പ​ടി​ക​ളും കാ​പ്​സ്യൂ​ളു​ക​ളാ​ക്കിയും മി​ശ്രി​ത​മാ​യും മ​റ്റും എ​ത്തി​ക്കു​ന്ന സ്വ​ർ​ണ​വും ഇ​വി​ടെ വ​ച്ചാ​ണ് ഉ​രു​ക്കി യ​ഥാ​ർ​ത്ഥ രൂ​പ​ത്തി​ലാ​ക്കി​യി​രു​ന്ന​ത്. കാ​പ്​സ്യൂ​ളു​ക​ൾ, ചൂ​ടാ​ക്കി ഉ​രു​ക്കി​കൊ​ണ്ടി​രു​ന്ന​വ, ഉ​രു​ക്കി​വ​ച്ച സ്വ​ർ​ണം എ​ന്നി​വ​യെ​ല്ലാം പി​ടി​കൂ​ടി​യ​തി​ൽ ഉ​ൾ​പ്പെ​ടും. സ്വ​ർ​ണം ഉ​രു​ക്കി​യ കേ​ന്ദ്ര​ത്തി​ൽ സ്ഥി​ര​മാ​യി എ​ത്തി​യി​രു​ന്ന ആ​ളു​ക​ളെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഡിആര്‍ഐ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലെ ചി​ല ജ്വല്ല​റി​ക​ള്‍ക്കുവേണ്ടിയും ഇ​വി​ടെ​വ​ച്ച് സ്വ​ർ​ണ ഉ​രു​പ്പ​ടി​ക​ൾ ഉ​രു​ക്കി​യി​രു​ന്ന​താ​യി പ്ര​തി​ക​ൾ ഡി​ആ​ർ​ഐ​ക്ക് മൊഴി നല്‍കിയിട്ടുണ്ട്. 2021 ഡി​സം​ബ​റി​ൽ മ​ല​പ്പു​റ​ത്തെ ത​വ​നൂ​രി​ൽ ഉ​രു​ക്ക​ൽ കേ​ന്ദ്ര​ത്തി​ല്‍ ന​ട​ത്തി​യ റെയ്ഡില്‍ 9.75 കി​ലോ സ്വ​ർ​ണം പിടികൂടിയിരുന്നു.

 

Eng­lish Sam­mury: Raid on smug­gled gold melt­ing cen­ter in Kodu­val­li, kozhikkod

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.