15 June 2024, Saturday

Related news

June 3, 2024
May 29, 2024
May 28, 2024
May 20, 2024
May 17, 2024
May 14, 2024
May 13, 2024
May 3, 2024
May 2, 2024
April 23, 2024

ഓടുന്ന ട്രെയിനില്‍ നിന്ന് വീണ അമ്മയേയും മകനേയും രക്ഷിച്ച് ഉദ്യോഗസ്ഥ: വീഡിയോ

Janayugom Webdesk
August 9, 2022 4:41 pm

കൊല്‍ക്കത്ത: നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ താഴേക്ക് വീണ വയോധികയേയും മകനെയും രക്ഷപ്പെടുത്തി ഉദ്യോഗസ്ഥ. റെയിൽവേ സംരക്ഷണ സേന (ആർപിഎഫ്) ഉദ്യോഗസ്ഥയുടെ സമയോചിതമായ ഇടപെടലാണ് വയോധികയുടെയും മകന്റെയും ജീവൻ രക്ഷിച്ചത്. പശ്ചിമ ബംഗാളിലെ ബാങ്കുര റെയില്‍വേസ്റ്റേഷനില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ റെയില്‍വേ മന്ത്രാലയം ട്വീറ്റ് ചെയ്തതോടെ വൈറലായി. ഉദ്യോഗസ്ഥയെ അഭിനന്ദിച്ചായിരുന്നു റെയില്‍വേ മന്ത്രാലയത്തിന്റെ ട്വീറ്റ്.

ട്രെയിന്‍ മുന്നോട്ട് നീങ്ങി തുടങ്ങിയപ്പോള്‍ നിരവധിപേര്‍ ട്രെയിനിലേക്ക് കയറാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് വയോധികയും മകനും ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നത് ഉദ്യോഗസ്ഥ ശ്രദ്ധിച്ചത്. അപകടസാധ്യത മുന്നില്‍ക്കണ്ട ഉദ്യോഗസ്ഥ വളരെ ദൂരെ നിന്ന് ഇവരുടെ അടുത്തേക്ക് പാഞ്ഞു. തൊട്ടുപിന്നാലെ തന്നെ ട്രെയിനില്‍ കയറാനുള്ള ശ്രമത്തിനിടെ അമ്മയും മകനും താഴേക്ക് വീഴുകയും ചെയ്തു.

ഇരുവരും പ്ലാറ്റ്‌ഫോമിലേക്ക് തെന്നിവീണതിന് തൊട്ടുപിന്നാലെ ഉദ്യോഗസ്ഥ ഇരുവരേയും ട്രെയിന്‍ ഓടുന്ന ട്രാക്കിനിടയില്‍ പെടാതിരിക്കാന്‍ വലിച്ച് നീക്കി രക്ഷപ്പെടുത്തുകയായിരുന്നു.

Eng­lish Sum­ma­ry: rail­way cop saves elder­ly woman son who slipped while board­ing train
You may also like this video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.