27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 27, 2024
July 26, 2024
July 22, 2024
July 18, 2024
July 8, 2024
July 7, 2024
July 3, 2024
June 28, 2024
June 26, 2024
June 22, 2024

റെയിൽവേ സ്വകാര്യവൽക്കരണം: വളം കൊണ്ടുവരാൻ വഴിയില്ലാതെ സംസ്ഥാനം

Janayugom Webdesk
കൊച്ചി
November 12, 2021 6:19 pm

സ്വകാര്യവൽക്കരണത്തിന്റെ പശ്ചാത്തലത്തിൽ റെയിൽവേ, ഗുഡ്‌സ്‌ വാഗണുകൾ അനുവദിക്കാത്തതിനാൽ സംസ്ഥാനത്തിന്‌ അനുവദിച്ച രാസവളം വിവിധ സംസ്ഥാനങ്ങളിൽ കെട്ടിക്കിടക്കുന്നു. ആന്ധ്രയിലെ  കാക്കിനട, കർണാടകയിലെ മംഗളൂരു, തമിഴ്‌നാട്ടിലെ ചെന്നൈ തുറമുഖങ്ങളിൽ  പൊട്ടാഷും  യൂറിയയുമാണ്‌  കെട്ടിക്കിടക്കുന്നത്‌.സ്വാകാര്യ ഏജൻസികളുടെ താൽപ്പര്യത്തിന് അനുസരിച്ചാണ് ചരക്ക് നീക്കത്തിന് വാഗണുകൾ അനുവദിക്കുന്നത് .നേരത്തെ കൃഷി ‚ഇന്ധന നീക്കം തുടങ്ങിയ മേഖലകൾക്ക് മുൻഗണന നൽകിയിരുന്നു .തൊ ഴിലാളികൾക്കിടയിൽ   സ്വകാര്യവൽക്കരണത്തിനെതിരെ കനത്ത അമർഷം നിലനിൽക്കുമ്പോഴും യാത്ര തീവണ്ടികൾ അടക്കം സൗകര്യവൽക്കരിക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സർക്കാർ.

മഴ കുറഞ്ഞതിനാൽ സംസ്ഥാനത്ത്‌  കൃഷി  സജീവമാണ്‌. രാസവളം ഏറ്റവും അത്യാവശ്യമായ സമയവും. എന്നാൽ വളത്തിന്‌  ക്ഷാമം രൂക്ഷമാണ്‌. കൃഷി മന്ത്രി പി പ്രസാദ്‌ കേന്ദ്രത്തിന്‌ കത്തയച്ചതിനെ തുടർന്നാണ്‌ വളം അനുവദിച്ചത്‌. ഇതാണ്‌ സംസ്ഥാനത്ത്‌ എത്തിക്കാനാകാത്തത്‌.  രാസവളം എത്തിക്കാൻ അടിയന്തരമായി വാഗൺ  അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ സംസ്ഥാനത്ത്‌ റെയിൽവേയുടെ ചുമതലയുള്ള മന്ത്രി വി അബ്‌ദുറഹിമാൻ കേന്ദ്ര റെയിൽവേ മന്ത്രിക്ക്‌ കത്ത്‌ നൽകിയിട്ടുണ്ട്‌. അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ്‌ പ്രതീക്ഷ. രാസവളത്തിന്റെ വില കുത്തനെ വർധിപ്പിച്ചതിന്‌ പിന്നാലെയാണ്‌  ക്ഷാമം. മിശ്രിത വളങ്ങൾക്കുൾപ്പെടെ ക്ഷാമം രൂക്ഷമാണ്‌. ഡൈ അമോണിയം ഫോസ്‌ഫേറ്റിന്റെ വില ടണ്ണിന് 24,000 രൂപയിൽനിന്ന്‌ 38,000 ആയും എൻപികെ ‑ഒന്നിന്‌ 23,500ൽനിന്ന് 35,500 രൂപയാക്കിയും വില കൂട്ടിയിരുന്നു. മറ്റു വളങ്ങൾക്കും ഇരട്ടിയിലധികമാക്കി വില.

Eng­lish Sum­ma­ry: Rail­way pri­vati­sa­tion: State with no way to bring in manure

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.