24 May 2024, Friday

നാശം വിതച്ച് പേമാരി; കൊല്ലം കുളത്തൂപ്പുഴയില്‍ മഴവെള്ളപ്പാച്ചില്‍

Janayugom Webdesk
കൊല്ലം
November 11, 2021 10:46 am

കേരളത്തില്‍ പലഭാഗങ്ങളിലും മഴ ശക്തമായ് തുടരുന്നു. കൊല്ലം കുളത്തൂപ്പുഴയില്‍ മഴവെള്ളപ്പാച്ചില്‍ . വില്ലുമല ആദിവാസി കോളനിയില്‍ പുലര്‍ച്ചയോടെ പെയ്ത മഴയെ തുടര്‍ന്നായിരുന്നു സംഭവം. ഇതിനകം തന്നെ മൂന്ന് കുടുംബങ്ങളെ മാറ്റിപാര്‍ച്ചിച്ചു. അമ്പതേക്കർ പാലത്തിനു മുകളിലൂടെയാണ് വെള്ളം ഒലിച്ചെത്തിയത്. കുന്നിമാന്‍ തോട് നിറഞ്ഞ് കവിഞ്ഞ് ഒഴുകിയതാണ് ഇതിന് പ്രധാന കാരണം.

അതേസമയം,കോട്ടയം എരുമേലി കണിമലയിൽ ഉരുൾപൊട്ടലുണ്ടായി. കീരിത്തോട് പാറക്കടവ് മേഖലകളിൽ പുലർച്ചെയാണ് ഉരുൾപൊട്ടിയത്. എരത്വാപ്പുഴ‑കണമല ബൈപ്പാസ് റോഡിൽ മണ്ണിടിഞ്ഞുവീണു. ഉരുൾപൊട്ടലിൽ മൂന്ന് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ജില്ലയിൽ മൂന്ന് ദിവസം ശക്തമായ മഴ ഉണ്ടാവുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി ഉരുൾപൊട്ടൽ ഉണ്ടായത്. ആളപായങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

 


ഇതുംകൂടി വായിക്കാം;കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഉരുള്‍പൊട്ടല്‍; രണ്ടു വീടുകള്‍ തകര്‍ന്നു, ആളപായമില്ല


 

പത്തനംതിട്ടയിലെ കോന്നി-കൊക്കാത്തോട് മേഖലയിലും ഉരുൾപൊട്ടൽ ഉണ്ടായിരുന്നു. കൊക്കാത്തോട് ഒരു ഏക്കർ പ്രദേശത്തെ 4 വീടുകളിൽ വെള്ളം കയറി. വയക്കര, കൊക്കാത്തോട് പ്രദേശങ്ങൾ ഒറ്റപ്പെട്ടു. പ്രദേശത്തുനിന്ന് ആളുകളെ മറ്റിപ്പാർപ്പിക്കുകയാണ്.

ഇന്ന് പുലർച്ചെ അപ്രതീക്ഷിതമായാണ് ഉരുൾപൊട്ടൽ ഉണ്ടായത്. അരുവാപ്പുരം പഞ്ചായത്തിൻ്റെ ഭാഗമാണ് കൊക്കാത്തോട്. ആവണിപ്പാറ ആദിവാസി കോളനിയിലേക്കുള്ള ഒരേയൊരു സഞ്ചാരമാർഗമായ കടത്തുവള്ളം ഉൾപ്പെടെ ഒഴുകിപ്പോയി. വയക്കരയിലെ പല ചെറിയ അരുവികളും വെള്ളപ്പൊക്കമുണ്ടായി. അച്ചൻകോവിലാറ്റിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്.
eng­lish summaryl;Rain floods in Kulathupuzha, Kollam
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.