15 November 2024, Friday
KSFE Galaxy Chits Banner 2

രാജീവ് കുമാര്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍

Janayugom Webdesk
ന്യൂഡല്‍ഹി
May 12, 2022 10:55 pm

മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണറായി രാജീവ് കുമാര്‍ ഈ മാസം 15ന് സ്ഥാനമേല്‍ക്കും. ഇപ്പോഴത്തെ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ സുശീല്‍ കുമാര്‍ വിരമിക്കുന്നതിനെ തുടര്‍ന്നാണിത്. നിലവില്‍ തെരഞ്ഞെടുപ്പ് കമ്മിഷണറായി സേവനമനുഷ്ഠിച്ചു വരികയാണ് രാജീവ് കുമാര്‍. രാജീവ് കുമാറിന്റെ നിയമനം രാഷ്ട്രപതി അംഗീകരിച്ചതായി കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു ട്വിറ്ററില്‍ അറിയിച്ചു. 2020 സെപ്റ്റംബര്‍ ഒന്നിനാണ് തെരഞ്ഞെടുപ്പ് കമ്മിഷണറായി രാജീവ് കുമാര്‍ സ്ഥാനമേറ്റത്. മുമ്പ് പബ്ലിക് എന്റര്‍പ്രൈസസ് സെലക്ഷന്‍ ബോര്‍ഡിന്റെ ചെയര്‍മാനായിരുന്നു. 1984 ഐഎഎസ് ബാച്ചിലെ അംഗമായ രാജീവ് കുമാര്‍ 2020 ഫെബ്രുവരിയില്‍ സിവില്‍ സര്‍വീസില്‍ നിന്ന് വിരമിച്ചു. 

Eng­lish Summary:Rajeev Kumar is the Chief Elec­tion Commissioner
You may also like this video

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.