17 March 2025, Monday
KSFE Galaxy Chits Banner 2

Related news

June 26, 2023
June 12, 2023
June 10, 2023
June 6, 2023
June 3, 2023
June 2, 2023
June 2, 2023
June 1, 2023
May 31, 2023
May 30, 2023

പോരാട്ടം തുടരും; ഗുസ്തിക്കാർക്ക് പിന്തുണയുമായി രാകേഷ് ടിക്കായത്ത്

Janayugom Webdesk
ന്യൂഡല്‍ഹി
June 1, 2023 7:49 pm

സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് ഖാപ് പഞ്ചായത്തിൽ പിന്തുണയുറപ്പിച്ച് കർഷക നേതാവ് രാകേഷ് ടിക്കായത്ത്. പോരാട്ടം തുടരുമെന്നും വനിതാ ഗുസ്തി താരങ്ങളോ ഖാപ് പഞ്ചായത്തോ തോൽക്കില്ലെന്ന് രാകേഷ് ടിക്കായത്ത് പറഞ്ഞു. ഉത്തർപ്രദേശിലെ മുസാഫർനഗറിൽ നടക്കുന്ന ഖാപ് മഹാപഞ്ചായത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

ഗുസ്തി താരങ്ങളുടെ സമരം രാജ്യത്തിന്റെ സമരമാണ്. ത്രിവര്‍ണ പതാക ആണ് അതിന്റെ നിറം. നാളെ കുരുക്ഷേത്രയില്‍ മഹാ പഞ്ചായത്ത് നടത്തും. ബ്രിജ് ഭൂഷണ്‍ മാര്‍ച്ച് നടത്തിയാല്‍ തങ്ങളും മാര്‍ച്ച് നടത്തുമെന്നും രാകേഷ് ടിക്കായത്ത് പറഞ്ഞു. തങ്ങള്‍ക്കും സ്വന്തമായി ട്രാക്റ്റര്‍ ഉണ്ട്. ട്രാക്റ്ററുകള്‍ വാടകയ്ക്ക് എടുത്തതല്ല. നീതി തേടി തങ്ങളും യാത്ര നടത്തും. നീതി തേടി അന്തരാഷ്ട്ര ഫെഡറഷന്‍ വരെ പോകുമെന്നും രാകേഷ് ടിക്കായത്ത് പറഞ്ഞു.

വിഷയം ഉന്നയിച്ച് രാഷ്ട്രപതിയെ കാണാനാണ് ഖാപ് പഞ്ചായത്ത് പ്രതിനിധികളുടെ തീരുമാനം. തുടര്‍ സമര പരിപാടികളില്‍ നാളെ തീരുമാനം അറിയിക്കുമെന്നും രാകേഷ് ടിക്കായത്ത് അറിയിച്ചു.

Eng­lish Sum­ma­ry: Rakesh Tikait’s sup­port of protest­ing wrestlers
You may also like this video

YouTube video player

TOP NEWS

March 17, 2025
March 17, 2025
March 17, 2025
March 16, 2025
March 16, 2025
March 16, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.