മുന്‍ഗണനാ കാര്‍ഡുകാര്‍ഡുകാര്‍ക്കു പോലും സംസ്ഥാനത്ത് കിറ്റുകള്‍ കൊടുത്തിട്ടില്ലെന്നു തെററിദ്ധാരണ വരുത്തുന്ന വാര്‍ത്തകള്‍ മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരത്തുകയാണെന്നു സംസ്ഥാന ഭക്ഷ്യ- സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. ഗൗരവമായി തന്നെചെന്നിത്തല ഏതെങ്കിലും റേഷന്‍കടയില്‍ പോയി പരിശോധിച്ചാല്‍ കാര്യങ്ങള്‍ ബോധ്യമാകും. ചെന്നിത്തല പറഞതും, യാഥാര്‍ത്ഥ്യവും തമ്മിള്‍ ബന്ധമുണ്ടോയെന്നു അപ്പോള്‍ മനസിലാക്കാമെന്നും മന്ത്രി അനില്‍ അഭിപ്രായപ്പെട്ടു.
ആരെങ്കിലും അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചതാമെന്നും മന്ത്രി പറഞ്ഞു. വെള്ള നിറത്തിലുള്ള കാര്‍ഡുകാര്‍ക്ക് 10 കിലോ അരി ഓണം പ്രമാണിച്ച് സര്‍ക്കാര്‍ നല്‍കുന്നുണ്ട്. അതോടൊപ്പം മുന്‍ഗണനാ കാര്‍ഡുകാര്‍ക്ക് മുപ്പതുകിലോ അരിയും അഞ്ചു കിലോ ഗോതമ്പും ഉള്‍പ്പെടെ 35കിലോ ഭക്ഷ്യധാന്യം നല്‍കുന്നു.
കൃത്യമായി തന്നെ റേഷന്‍ കടകളില്‍ നിന്നും വിതരണം ചെയ്യുന്നു. എല്ലാ കര്‍ഡുകാര്‍ക്കും അവര്‍ക്ക് കിട്ടേണ്ട വിഹിതം നല്‍കുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധിക്കുന്നു. പരിണതപ്രജ്ഞനായ മുന്‍ പ്രതിപക്ഷനേതാവ് ചെന്നിത്തലയുടെ ഭാഗത്തുനിന്നും തെററായ വാര്‍ത്തയുണ്ടായത് വളരെ ഖേദകരമാണെന്നും ജി ആര്‍ അനില്‍ അഭിപ്രായപ്പെട്ടു. ഈ ഓണക്കാലത്ത് ഓണം ആഘോഷിക്കുന്നതിനായി സര്‍ക്കാര്‍ വലിയ ഇടപെടലാണ് നടത്തിയിട്ടുള്ളതെന്നും മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു
English Summary: Ramesh Chennithala is spreading misleading news: Minister GR Anil
You may also like thsi video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.