March 30, 2023 Thursday

Related news

March 29, 2023
March 29, 2023
March 28, 2023
March 26, 2023
March 26, 2023
March 25, 2023
March 25, 2023
March 25, 2023
March 25, 2023
March 25, 2023

ഭാരത് ജോഡോ യാത്രയുടെ സമാപനത്തിൽ സിപിഎം പങ്കെടുക്കണമെന്ന് രമേശ് ചെന്നിത്തല

Janayugom Webdesk
കോഴിക്കോട്
January 19, 2023 5:51 pm

ഭാരത് ജോഡോ യാത്രയുടെ സമാപനത്തിൽ സിപിഎം പങ്കെടുക്കണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദേശീയ താൽപര്യങ്ങൾ സംരക്ഷിക്കണമെങ്കിൽ സിപിഎം ജോഡോ യാത്രയിൽ പങ്കെടുക്കുകയാണ് വേണ്ടത്. ഇക്കാര്യത്തിൽ സിപിഐയെ സിപിഎം മാതൃകയാക്കണമെന്നും ചെന്നിത്തല കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസിൽ നിന്ന് പോയ കെ വി തോമസിന് ഇപ്പോഴെങ്കിലും സിപിഎം ഒരു സ്ഥാനം കൊടുത്തതിൽ സന്തോഷമുണ്ട്. സ്ഥാനം നൽകി മോദി നേതാക്കളെ ബിജെപിയിൽ എത്തിക്കുന്ന തന്ത്രമാണ് പിണറായി വിജയൻ കേരളത്തിൽ നടത്തുന്നത്. കെ വി തോമസിന് ഒപ്പം ഒരാൾ പോലും പോയിട്ടില്ല.

കോൺഗ്രസിൽ വിഭാഗീയ പ്രവർത്തനം പാടില്ല. കെപിസിസി അധ്യക്ഷനാണ് കേരളത്തിൽ പാർട്ടിയിലെ അവസാന വാക്ക്. പാർട്ടിയിൽ ഐക്യമാണ് വലുത്. പല തരത്തിൽ അഭിപ്രായം ഉണ്ടാകും. അത് പാർട്ടി വേദിയിൽ വേണം പറയാൻ. ഇപ്പോൾ യോജിച്ച മുന്നേറ്റമാണ് വേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.

Eng­lish Sum­ma­ry: Ramesh Chen­nitha­la wants CPM to par­tic­i­pate in the con­clu­sion of Bharat Jodo Yatra
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.