15 March 2025, Saturday
KSFE Galaxy Chits Banner 2

Related news

March 13, 2025
March 10, 2025
March 10, 2025
March 7, 2025
March 6, 2025
March 4, 2025
February 27, 2025
February 17, 2025
February 9, 2025
February 3, 2025

ചികിത്സക്കെത്തിയ യുവതിയെ പീഡിപ്പിച്ച ഡോക്ടര്‍ മലപ്പുറത്ത് അറസ്റ്റില്‍

Janayugom Webdesk
July 10, 2022 8:51 am

മലപ്പുറത്ത് ചികിത്സക്കെത്തിയ യുവതിയെ പീഡിപ്പിച്ച കേസില്‍ ഡോക്ടര്‍ അറസ്റ്റില്‍. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും പട്ടിക്കാട് ചുങ്കത്തെ ജെജെ ക്ലിനിക് ഉടമയുമായ ഡോ.ഷെരീഫ് ആണ് പിടിയിലായത്.

ജെജെ ക്ലിനിക്കില്‍ ചികിത്സയ്ക്കെത്തിയ സ്ത്രീയെ പീഡിപ്പിച്ചെന്നാണ് പരാതി. പരിശോധിക്കാനെന്ന വ്യാജേന മുറിയില്‍ കിടത്തിയ ശേഷമായിരുന്നു പീഡനം. ഈ സമയം മറ്റാരും ചികിത്സ തേടിയെത്തിയിരുന്നില്ല. സംഭവത്തില്‍ മേലാറ്റൂര്‍ പൊലീസാണ് കേസെടുത്തത്.

അക്രമത്തിനിരയായ യുവതി ഡോക്ടറുടെ വയറിന് ചവിട്ടിയ ശേഷം പുറത്തേക്കോടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ പരാതിയിലാണ് കേസെടുത്തത്. ക്ലിനിക്കില്‍ നിന്ന് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Eng­lish sum­ma­ry; doc­tor who molest­ed the woman who came for treat­ment was arrest­ed in Malappuram

You may also like this video;

YouTube video player

TOP NEWS

March 14, 2025
March 14, 2025
March 14, 2025
March 14, 2025
March 14, 2025
March 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.