14 May 2024, Tuesday

സർക്കാർ ഉത്തരവ് ലംഘിച്ച റേഷൻ കടകൾക്കെതിരെ നടപടിവേണം

Janayugom Webdesk
കൊല്ലം
March 27, 2022 8:25 pm

ഞായറാഴ്ച റേഷൻ കടകൾ തുറക്കണമെന്ന സർക്കാരിന്റെ ഉത്തരവ് ലംഘിച്ച റേഷൻ കടകൾക്ക് എതിരെ നടപടി വേണമെന്ന് റേഷൻ ഉപഭോക്തൃ വേദി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സർക്കാർ ഉത്തരവ് അംഗീകരിക്കുകയില്ലെന്ന ചില റേഷൻ സംഘടനകൾ നിലപാട് എടുത്തിരുന്നു. എന്നാൽ ജില്ലയിൽ ആകെ പ്രവർത്തിക്കുന്ന ആയിരത്തി മുന്നൂറ്റി തൊണ്ണൂറ്റിയൊന്ന് റേഷൻ കടകളിൽ ആയിരത്തി ഒരുന്നൂറ്റി നാൽപ്പത്തിയഞ്ച് റേഷൻ കടകളും സർക്കാരിന്റെ ഉത്തരവ് അംഗീകരിച്ച് കടതുറന്ന് സാധനങ്ങൾ വിതരണം ചെയ്തു.പൊതുപണിമുടക്ക് മൂലം രണ്ടു ദിവസം ജനങ്ങൾക്ക് റേഷൻ സാധനങ്ങൾ വാങ്ങാൻ കഴിയാത്ത സാഹചര്യത്തിൽ വിതരണ സൗകര്യാർഥമാണ് ഞായറാഴ്ച റേഷൻ കടകൾ തുറക്കണമെന്ന് സർക്കാർ ഉത്തരവ് ഇറക്കിയത്.എന്നാൽ ആൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ, കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ തുടങ്ങിയ സംഘടനകൾ സർക്കാർ ഉത്തരവിനെതിരെ രംഗത്ത് വരികയും ഞായറാഴ്ച കടകൾ അടച്ചിടുമെന്നും പണി മുടക്ക് ഉള്ള രണ്ടു ദിവസങ്ങളിൽ റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനമാണ് ബഹുഭൂരിപക്ഷം കടയുടമകളും തള്ളിയത്. ഞായറാഴ്ച കടകൾ തുറക്കണമെന്നും പൊതു പണിമുടക്ക് വിജയിപ്പിക്കാൻ മുഴുവൻ റേഷൻ ജീവനക്കാരും രംഗത്തിറങ്ങണമെന്നും നേരത്തെ കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ (എഐടിയുസി) യും കേരള റേഷൻ എംപ്ലോയീസ് യൂണിയൻ ( സിഐടിയു) നും ആഹ്വാനം ചെയ്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.