18 April 2025, Friday
KSFE Galaxy Chits Banner 2

Related news

March 30, 2025
March 29, 2025
January 7, 2025
November 24, 2024
October 29, 2024
September 8, 2024
June 17, 2024
December 29, 2023
November 30, 2023
October 31, 2023

നടി മഹാലക്ഷ്മിയുടെയും നിർമാതാവ് രവീന്ദർ ചന്ദ്രശേഖരന്റെയും വിവാഹം: സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണം

Janayugom Webdesk
ചെന്നൈ
September 2, 2022 8:50 am

തമിഴ് സിനിമാ നിർമ്മാതാവ് രവീന്ദർ ചന്ദ്രശേഖരനും നടി മഹാലക്ഷ്മിയും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. എന്നാല്‍ ആശംസകള്‍ക്ക് പകരം ഇരുവര്‍ക്കും സമൂഹമാധ്യമങ്ങളിലൂടെ നേരിടേണ്ടി വന്നത് വിമര്‍ശനങ്ങളും കളിയാക്കലുമാണ്. രവീന്ദർ ചന്ദ്രശേഖരന്റെ അമിതവണ്ണമാണ് ചിലരെ ചൊടിപ്പിച്ചത്. ബോഡിഷെയ്മിങ് ഉള്‍പ്പെടെയുള്ള കമന്റുകളാണ് വിവാഹ ചിത്രങ്ങള്‍ക്ക് താഴെ വരുന്നത്. രവീന്ദറിന്റെ വണ്ണവും കളറുമാണ് പലര്‍ക്കും ദഹിക്കാൻ പ്രയാസമായത്.

ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. രണ്ടുപേരുടെയും രണ്ടാം വിവാഹമാണിത്. തിരുപ്പതിയിൽ വച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

വിടിയും വരൈ കാത്തിര് എന്ന ചിത്രത്തിൽ മഹാലക്ഷ്മിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രവീന്ദറാണ് ചിത്രത്തിന്റെ നിർമ്മാണം. ഇതിന്റെ സെറ്റിൽ വച്ചാണ് ഇരുവരും കാണുന്നതും പ്രണയത്തിലാകുന്നതെന്നുമാണ് വിവരം. നടിക്ക് പുറമെ അവതാരിക കൂടിയാണ് മഹാലക്ഷ്മി. തമിഴിലെ പ്രശസ്ത നിർമാണ കമ്പനിയായ ലിബ്ര പ്രൊഡക്‌ഷന്റെ ഉടമയാണ് രവീന്ദർ.

Eng­lish Sum­ma­ry: Pro­duc­er Ravin­dar Chan­drasekaran mar­ries pop­u­lar actress Mahalakshmi
You may also­like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.