15 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

December 14, 2024
December 6, 2024
October 9, 2024
October 8, 2024
September 17, 2024
August 22, 2024
August 8, 2024
July 26, 2024
June 7, 2024
May 31, 2024

തുടര്‍ച്ചയായ ആറാം തവണയും റിപ്പോ നിരക്കില്‍ മാറ്റമില്ലാതെ ആര്‍ബിഐ പണനയം

Janayugom Webdesk
മുംബൈ
February 8, 2024 10:33 pm

തുടര്‍ച്ചയായ ആറാം തവണയും റിപ്പോ നിരക്കില്‍ മാറ്റമില്ലാതെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ) പണനയം.
റിപ്പോനിരക്ക് 6.50 ശതമാനത്തിലും സ്റ്റാന്‍ഡിങ് ഡെപ്പോസിറ്റ് ഫെസിലിറ്റി റേറ്റ് 6.25 ശതമാനത്തിലും മാര്‍ജിനല്‍ സ്റ്റാന്‍ഡിങ് ഫെസിലിറ്റി റേറ്റ് 6.75 ശതമാനത്തിലും തുടരും. ഫിക്‌സ്ഡ് റിപ്പോ റേറ്റ് 3.35 ശതമാനത്തിലും കരുതല്‍ ധന അനുപാതം 4.50 ശതമാനത്തിലും സ്റ്റാറ്റിയൂട്ടറി ലിക്വിഡിറ്റി റേഷ്യോ 18 ശതമാനത്തിലും മാറ്റമില്ലാതെ നിലനിര്‍ത്തി.

ഒക്ടോബറില്‍ 4.9 ശതമാനമായിരുന്ന പണപ്പെരുപ്പം ഡിസംബറില്‍ 5.7 ശതമാനത്തിലേക്ക് ഉയര്‍ന്നിരുന്നു. പണപ്പെരുപ്പം ലക്ഷ്യനിരക്കിലേക്ക് തിരിച്ചെത്തിക്കാനുള്ള പോരാട്ടം തുടരുകയാണെന്നും ഈ പശ്ചാത്തലത്തില്‍ അടിസ്ഥാന പലിശനിരക്കുകളില്‍ മാറ്റമില്ലെന്നും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കി. 

2023–2024 ലെ പണപ്പെരുപ്പ പ്രവചനം 5.4 ശതമാനമായി ആര്‍ബിഐ നിലനിര്‍ത്തി. നടപ്പുവര്‍ഷം ഇന്ത്യ 7.3 ശതമാനം ജിഡിപി വളര്‍ച്ച നേടുമെന്നും ധനനയ പ്രഖ്യാപനത്തില്‍ ശക്തികാന്ത ദാസ് പറഞ്ഞു. എംപിസിയിലെ ആറ് അംഗങ്ങളില്‍ അഞ്ചുപേരും പലിശനിരക്കുകള്‍ മാറ്റമില്ലാതെ തുടരുന്നതിന് വോട്ടുചെയ്തു. അതേസമയം ജയന്ത് വര്‍മ്മ 25 ബേസിസ് പോയിന്റ് കുറവ് വരുത്തണമെന്ന് ആവശ്യപ്പെട്ടു. 

Eng­lish Sum­ma­ry: RBI mon­e­tary pol­i­cy unchanged for sixth con­sec­u­tive time on repo rate

You may also like this video

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 15, 2025
January 15, 2025
January 15, 2025
January 15, 2025
January 15, 2025
January 15, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.