റിനോ മാത്യുവിന് ഇത് ആശ്വാസത്തിൻ്റെ ദിനമാണ് ..നിനച്ചിരിക്കാതെ കഴിഞ്ഞ ഒരു രാത്രി കഠിന പരീക്ഷങ്ങളുടേതാവുമെന്ന് ആ പതിനഞ്ചു വയസുകാരൻ കരുതിയതേയില്ല. ഇടുക്കി കട്ടപ്പന ചേറ്റുകുഴി നിവാസിയായ റിനോ മാത്യുവിനാണ് അബദ്ധത്തിൽ തൻ്റെ ശ്വാസകോശാത്തിനുള്ളിൽ തറച്ച കൂർത്ത മുനയോടുകൂടിയ സേഫ്റ്റി പിന്നുമായി കഴിയേണ്ടിവന്നത് .
കഴിഞ്ഞ ദിവസം രാത്രി ഭക്ഷണം കഴിച്ച ശേഷം കിടക്കുന്നതിന് മുൻപായി പല്ലുകൾക്കിടയിൽപെട്ട ആഹാരം മാറ്റാൻ സേഫ്റ്റി പിന്നിൻ്റെ കൂർത്ത അഗ്രം ഉപയോഗിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ശക്തമായ ചുമ വരുകയും അതിനിടയിൽ സേഫ്റ്റി പിൻ കൂർത്ത അഗ്രത്തോടെ തന്നെ റിനോ മാത്യുവിൻ്റെ ശ്വാസകോശാത്തിനുള്ളിലേക്ക് പതിക്കുകയും, ശ്വാസ നാളികളിൽ തറച്ചിരിക്കുകയും ചെയ്തു . തുടർന്ന് കടുത്ത ചുമയും നെഞ്ചു വേദനയും അനുഭവപെട്ട റിനോ മാത്യുവിനെ കട്ടപ്പനയിലുള്ള സ്വകാര്യ ആശുപത്രിയിൽ രാത്രി തന്നെ എത്തിച്ചു. അവിടെ നടത്തിയ പരിശോധനകളിലാണ് ഇടത് ശ്വാസകോശാത്തിലെ ശ്വാസ നാളികളിൽ പിന്ന് തറച്ചിരിക്കുന്നതായി കണ്ടെത്തി. ശ്വാസനാളിയിൽ നിന്ന് തറച്ചിരിക്കുന്ന പിന്ന് പുറത്തെടുക്കുന്നത് സങ്കീർണമായ ഒരു പ്രക്രിയ ആയതിനാൽ റിനോ മാത്യുവിനെ ഉടനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു .
റിനോ മാത്യുവിൻ്റെ ആരോഗ്യനില പരിശോധിച്ച ശേഷം കാരിത്താസിലെ ഡോക്ടർമാർ സേഫ്റ്റി പിൻ പുറത്തെടുക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു .“റിജിഡ് ബ്രോങ്കോസ്കോപ്പി ” എന്ന ചികിത്സാ പ്രക്രിയയിലൂടെ റിനോ മാത്യുവിൻ്റെ ശ്വാസ നാളിക്കകത്തേക്ക് പ്രവേശിക്കുകയും ‚അതിനകത്ത് , ക്യാമറയിലൂടെ ഇടത്തേ ശ്വാസ കോശത്തിൽ തറച്ചിരിക്കുന്ന സേഫ്റ്റി പിൻ കണ്ടെത്തുകയും അതി വിദഗ്ദ്ധമായി റിജിഡ് ബ്രോങ്കോസ്കോപ്പിയിലൂടെ സേഫ്റ്റി പിൻ പുറത്തെടുക്കുകയും ചെയ്തു . ഒരു രാത്രി അനുഭവിച്ച സംഘർഷങ്ങൾക്കൊടുവിൽ സന്തോഷവാനായി റിനോ മാത്യു ആശുപത്രി വിട്ടു .
ശ്വാസ നാളിയിൽ വസ്തുക്കൾ വീണു പോകുന്നത് വളരെ അപകടം സൃഷ്ടിക്കുന്ന അവസ്ഥയാണ് . അതിൽ തന്നെ ഏറ്റവും ഗുരുതമായ അവസ്ഥയാണ് . മുനയും ‚കൂർത്ത അഗ്രങ്ങൾ ഉള്ള വസ്തുക്കൾ ശ്വാസകോശത്തിലും ശ്വാസ നാളിയിലും പെട്ടുപോകുന്നത് . ശ്വാസ നാളിയിൽ ഇവ മുറിവുകൾ ഉണ്ടാക്കുകയും ഗുരുതരാവസ്ഥ സൃഷ്‌ടിക്കുകയും ചെയ്യും .ഇത്തരം അവസരങ്ങളിൽ ബ്രോങ്കോസ്കോപ്പിയിലൂടെ പുറത്തെടുക്കാൻ സാധിക്കാതെവന്നാൽ ശസ്ത്രക്രിയ മാത്രമാണ് പോംവഴി . കട്ടപ്പന ചേറ്റുകുഴി സ്വദേശികളായ മനോജ് മാത്യുവിൻ്റെയും ലിൻസിമനോജിൻ്റെയും പുത്രനാണ് പതിനഞ്ചുകാരനായ റിനോ മാത്യു.
English Summary: Safety pin removed from boys lungs in Kottayam
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.