11 May 2024, Saturday

Related news

May 10, 2024
May 10, 2024
May 8, 2024
May 8, 2024
May 8, 2024
May 8, 2024
May 7, 2024
May 7, 2024
May 7, 2024
May 6, 2024

കരുതല്‍ തടങ്കല്‍ വ്യക്തിസ്വാതന്ത്ര്യം ഹനിക്കരുത്: സുപ്രീം കോടതി

Janayugom Webdesk
ന്യൂഡല്‍ഹി
April 10, 2022 10:46 pm

പ്രതിയുടെ വ്യക്തിസ്വാതന്ത്ര്യം മാനിക്കാതെ കരുതല്‍ തടങ്കല്‍ വിധിക്കാനാകില്ലെന്ന് സുപ്രീം കോടതി. തൊഴില്‍ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ കരുതല്‍ തടങ്കലില്‍ വയ്ക്കാനുള്ള തെലങ്കാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെയാണ് സുപ്രീം കോടതിയുടെ വിധി.
കരുതല്‍ തടങ്കല്‍ ആവശ്യമാണെങ്കില്‍ മാത്രമേ അത്തരം നടപടികള്‍ സ്വീകരിക്കാവൂ, ക്രമസമാധാന നില തകരാറിലാകും എന്ന അവസ്ഥയില്‍ മാത്രമേ കരുതല്‍ തടങ്കല്‍ നടപടി സ്വീകരിക്കാവൂവെന്നും സുപ്രീം കോടതിയുടെ ഉത്തരവില്‍ പറയുന്നു. 1986ലെ തെലങ്കാന നിയമപ്രകാരം തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചത് ചിന്തിക്കാതെയെടുത്ത തീരുമാനമാണെന്നും വിഷയം ഗൗരവമേറിയതാണെന്നും ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡും സൂര്യകാന്തുമടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

2022 ജനുവരി 25ന് പുറപ്പെടുവിച്ച ഹൈക്കോടതി വിധി റദ്ദാക്കുിക്കൊണ്ട് സുപ്രീംകോടതി പ്രതിക്ക് ജാമ്യം അനുവദിച്ചു. 2021 മെയ് 19 നാണ് പ്രതിയെ കരുതല്‍ തടങ്കലിലാക്കിയത്. ഇതിനെതിരായ ഹര്‍ജി 2022 ജനുവരി 25ന് ഹൈക്കോടതി തള്ളുകയായിരുന്നു. തുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. കേസില്‍ പ്രതിക്കെതിരായ ആരോപണങ്ങള്‍ ഗുരുതരമാണ്. എന്നിരുന്നാലും വ്യക്തി സ്വാതന്ത്ര്യം കരുതല്‍ തടങ്കലിന് മുന്നില്‍ ബലികഴിപ്പിക്കാന്‍ കഴിയില്ല. കരുതല്‍ തടങ്കലിനുള്ള അധികാരങ്ങള്‍ ക്രൂരവും അസാധാരണവുമാണെന്ന് കോടതി നിരീക്ഷിച്ചു. തടങ്കൽ ഉത്തരവിന് ഏഴ് മാസത്തിന് മുമ്പ് റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു കുറ്റകൃത്യം കാരണം ക്രമസമാധാനം നഷ്ടപ്പെടുമെന്ന ആശങ്കയ്ക്ക് യഥാർത്ഥത്തിൽ അടിസ്ഥാനമില്ലെന്നും വിധിയില്‍ പറയുന്നു.

Eng­lish Sum­ma­ry: Reserve deten­tion should not infringe on indi­vid­ual lib­er­ty: Supreme Court

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.