March 30, 2023 Thursday

പുതുവത്സരാഘോഷം നിയന്ത്രണങ്ങളോടെ; കര്‍ണാടകയില്‍ മാസ്ക് നിര്‍ബന്ധമാക്കി

Janayugom Webdesk
ബംഗളുരു
December 26, 2022 6:41 pm

കോവിഡ് വ്യാപന ഭീഷണിയെ തുടര്‍ന്ന് പുതുവര്‍ഷ ആഘോഷങ്ങൾക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി കര്‍ണാടക.  റെസ്റ്റോറന്റുകളിലും ബാറുകളിലും പബ്ബുകളിലും നടക്കുന്ന ആഘോഷപരിപാടികള്‍ക്കാണ് മാസ്ക് നിര്‍ബന്ധമാക്കി കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്. ആഘോഷ പരിപാടികൾ പുലര്‍ച്ചെ ഒരു മണിക്ക് അവസാനിപ്പിക്കണം. കൂടാതെ സിനിമാ തീയേറ്ററുകളിലും സ്‌കൂളുകളിലും കോളജുകളിലും മാസ്‌ക് നിര്‍ബന്ധമാക്കി. സംസ്ഥാന ആരോഗ്യമന്ത്രി കെ സുധാകറാണ് ഉന്നതതല യോഗത്തിന് ശേഷം നിയന്ത്രണങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ അറിയിച്ചത്.

കുട്ടികളും ഗര്‍ഭിണികളും മുതിര്‍ന്നവരും ആള്‍ക്കൂട്ടങ്ങളുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണം. അടച്ചിട്ട സ്ഥലങ്ങളിലെ പരിപാടികള്‍ക്ക് ഇരിപ്പിടത്തിന്റെ എണ്ണത്തില്‍ കൂടുതല്‍ ആളുകൾപങ്കെടുക്കാന്‍ പാടില്ലെന്ന് നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കി.  റവന്യൂ മന്ത്രി ആര്‍ അശോകയും യോഗത്തില്‍ പങ്കെടുത്തിരുന്നു. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത മതിയെന്നും ആരോഗ്യന്ത്രി വ്യക്തമാക്കി.

Eng­lish Summary:Restrictions on New Year cel­e­bra­tions; Masks made manda­to­ry in Karnataka
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.