15 April 2024, Monday

റവന്യു അവാർഡുകൾ പ്രഖ്യാപിച്ചു; ജെറോമിക് ജോർജ് മികച്ച കളക്ടർ, തിരുവനന്തപുരം മികച്ച കളക്ടറേറ്റ്

സ്വന്തം ലേഖിക
തിരുവനന്തപുരം 
February 21, 2024 8:53 pm

റവന്യു, സർവേ — ഭൂരേഖ വകുപ്പുകളിലെ മികച്ച ജീവനക്കാർക്കുള്ള 2024 ലെ റവന്യു അവാർഡുകൾ മന്ത്രി കെ രാജൻ പ്രഖ്യാപിച്ചു. തിരുവനന്തപുരം കളക്ടർ ജെറോമിക് ജോർജിനാണ് മികച്ച ജില്ലാ കളക്ടർക്കുള്ള പുരസ്‌കാരം. മികച്ച കളക്ടറേറ്റായും തിരുവനന്തപുരത്തെ തിരഞ്ഞെടുത്തു. വില്ലേജ് ഓഫിസർ മുതൽ ജില്ലാ കളക്ടർ വരെയുള്ള ഉദ്യോഗസ്ഥർക്കും ഓഫിസുകൾക്കും സർവേ — ഭൂരേഖാ വകുപ്പിലെ വിവിധ തസ്തികയിലെ ജീവനക്കാർക്കുമാണ് പുരസ്‌കാരങ്ങൾ നൽകുന്നത്. 24 ന് വൈകിട്ട് നാലിന് കണ്ണൂർ കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ റവന്യു ദിനാഘോഷ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരങ്ങൾ സമ്മാനിക്കും.
സന്ദീപ് കുമാറാ (തലശേരി) ണ് മികച്ച സബ് കളക്ടർ. മികച്ച ആർഡിഒയായി അമൃതവല്ലി (പാലക്കാട്) യും മികച്ച റവന്യു ഡിവിഷണൽ ഓഫിസായി പാലക്കാടും തെരഞ്ഞെടുക്കപ്പെട്ടു. ഡെപ്യൂട്ടി കളക്ടർ വിഭാഗത്തിൽ ഡെപ്യൂട്ടി കളക്ടർ (ജനറൽ)- എസ് സന്തോഷ് കുമാർ (ആലപ്പുഴ), എൽആർ- പി എൻ പുരുഷോത്തമൻ(കോഴിക്കോട്), ആർആർ- സച്ചിൻ കൃഷ്ണൻ (പാലക്കാട്), ഡിഎം ‑ഉഷ ബിന്ദുമോൾ കെ (എറണാകുളം), എൽഎ- ജേക്കബ് സഞ്ജയ് ജോൺ (തിരുവനന്തപുരം), എൽഎ- എൻഎച്ച്- ഷീജ ബീഗം യു (തിരുവനന്തപുരം) എന്നിവർ പുരസ്‌കാരത്തിന് അർഹരായി.
മികച്ച താലൂക്ക് ഓഫിസ്: തൃശൂർ താലൂക്ക്. 

മികച്ച തഹസിൽദാർ — ജനറൽ: ഷാജി വി കെ (സുൽത്താൻബത്തേരി), ബെന്നി മാത്യു (കാഞ്ഞിരപ്പള്ളി), മനോജ് കുമാർ എം കെ (പയ്യന്നൂർ), അരുൺ ജെ എൽ (നെയ്യാറ്റിൻകര). എൽആർ: സിതാര പി യു (മാനന്തവാടി), സിമീഷ് സാഹു കെ എം (മുകുന്ദപുരം).
എൽടി: ജയശ്രീ എസ് വാര്യർ (സ്പെഷ്യൽ തഹസിൽദാർ (എൽആർ) കോഴിക്കോട്), മുരളീധരൻ ആർ (സ്പെഷ്യൽ തഹസിൽദാർ (എൽടി) പാലക്കാട്).
ആർ ആർ: മുഹമ്മദ് ഷാഫി എം എസ് (കണയന്നൂർ).

ലാൻഡ് അക്വിസിഷൻ: ഷിഹാനാസ് കെ എസ് (എൽഎ ജനറൽ, തിരുവനന്തപുരം), സ്‌കിസി എ (കിഫ്ബി കോഴിക്കോട്).
മികച്ച സ്പെഷ്യൽ തഹസിൽദാർ എല്‍എ: രാജേഷ് സി എസ് (സ്പെഷ്യൽ തഹസിൽദാർ ഓഫിസ് എൽഎ ‑1 തൃശൂർ). എൽഎ എൻഎച്ച്: വിഭാഗത്തിൽ വല്ലഭൻ സി (എൽഎ എൻഎച്ച് 966 ഗ്രീൻഫീൽഡ്, മഞ്ചേരി, മലപ്പുറം) എന്നിവരും അർഹരായി. റീസര്‍വേ അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫിസ് (കോട്ടയം), റീസര്‍വേ സൂപ്രണ്ട് ഓഫിസ് അടൂര്‍ (പത്തനംതിട്ട) റീസര്‍വേ സൂപ്രണ്ട് ഓഫിസ് (തളിപ്പറമ്പ് , കണ്ണൂര്‍) മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച റീസര്‍വേ ഓഫിസുകള്‍ക്കുള്ള അവാര്‍ഡും നേടി. ജില്ലാതലത്തില്‍ വിവിധ വില്ലേജുകള്‍ക്കും വില്ലേജ് ഓഫിസര്‍മാര്‍ക്കും സര്‍വേ ഓഫിസര്‍മാര്‍ക്കുമുള്ള അവാര്‍ഡുകളും മന്ത്രി പ്രഖ്യാപിച്ചു. 

24 ന് വൈകിട്ട് കണ്ണൂർ കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടക്കുന്ന റവന്യു ദിനാഘോഷ ചടങ്ങിൽ മന്ത്രി കെ രാജൻ അധ്യക്ഷത വഹിക്കും. നിയമസഭാ സ്പീക്കർ എ എൻ ഷംസീർ, മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രൻ, കെ രാധാകൃഷ്ണൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. മികവിനുള്ള പുരസ്‌കാരങ്ങൾ നൽകുന്നത് വഴി പ്രവർത്തന മികവ് വർധിക്കാൻ മുഴുവൻ ജീവനക്കാർക്കുമുള്ള പ്രചോദനവും പ്രോത്സാഹനവുമാണ് ലക്ഷ്യമാക്കുന്നതെന്നു റവന്യു മന്ത്രി കെ രാജന്‍ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 

Eng­lish Summary:Revenue awards announced; Jeromick George Best Col­lec­tor, Thiru­vanan­tha­pu­ram Best Collectorate
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.