അടിക്കടി ഇന്ധന വില വര്‍ധിപ്പിക്കുന്നത് സാധാരണ ജനങ്ങളോട് യുദ്ധം പ്രഖ്യാപിക്കുന്നതിന് തുല്യമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ജിപിഒക്ക് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പെട്രോളിയം ഉല്പന്നങ്ങളുടെ വിലവര്‍ധന ഓരോ പൗരന്റെയും ജീവിതം ദുസ്സഹമാക്കിതീര്‍ത്തു. ലോകകമ്പോളങ്ങളില്‍ ക്രൂഡോയില്‍ വില താഴോട്ടു പോകുമ്പോള്‍ ഇന്ത്യയില്‍ പെട്രോളിനും ഡീസലിനും അധിക നികുതിയും സെസും ചുമത്തി കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണ്.
കോര്‍പറേറ്റ് കമ്പനികളുടെ താല്പര്യം സംരക്ഷിക്കാന്‍ ജനങ്ങളെ വിട്ടുകൊടുക്കുന്ന സമ്പ്രദായമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. ഇന്ധന വിലവര്‍ധനവിന്റെ കൂടുതല്‍ ഗുണം സംസ്ഥാന സര്‍ക്കാരിന് ലഭിക്കുമെന്ന ചിലരുടെ ധാരണ തെറ്റാണ്. കേന്ദ്രസര്‍ക്കാരിന്റെ ഖജനാവിലേക്കാണ് പണം പോകുന്നത്. ഇത്തരത്തില്‍ കൊള്ളയടിച്ച് പണം കൊണ്ട് പോകുമ്പോള്‍ അത് ജനങ്ങളുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്ന് കേന്ദ്രസര്‍ക്കാര്‍ ചിന്തിക്കുന്നില്ല. ജനങ്ങളുടെ ദുരിതങ്ങള്‍ക്ക് പരിഹാരം കാണേണ്ട കേന്ദ്രസര്‍ക്കാര്‍ ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാക്കുകയാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
മണ്ണെണ്ണ വിലവര്‍ധനവ് പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ജീവിതം കൂടുതല്‍ ദുരിതത്തിലാക്കി. കേരളത്തിന് അനുവദിച്ചിട്ടുള്ള മണ്ണെണ്ണയുടെ അളവ് കേന്ദ്രം വെട്ടിക്കുറക്കുകയാണ് ചെയ്തത്. കേരളത്തിന് അനുവദിച്ച ഒരു കിലോലിറ്റര്‍ മണ്ണെണ്ണ പോലും എടുക്കാതിരുന്നിട്ടില്ല. അത് പരിപൂര്‍ണമായി എടുത്ത് പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്കും അര്‍ഹരായവര്‍ക്കും നല്‍കുന്ന സംവിധാനമാണ് കേരളത്തിലെ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. ആരോഗ്യ സംരക്ഷണ രംഗത്തെ തകര്‍ക്കുന്ന വിധത്തിലാണ് കേന്ദ്രസര്‍ക്കാര്‍ 800 ലധികം മരുന്നുകളുടെ വില വര്‍ധിപ്പിച്ചത്. ഒരു വിധത്തിലും മനുഷ്യരെ ജീവിക്കാന്‍ സമ്മതിക്കാത്ത ഭരണമാണ് നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ നടക്കുന്നതെന്ന് കാനം പറഞ്ഞു. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി ദിവാകരന്‍ അധ്യക്ഷത വഹിച്ചു.
English Summary:Rising fuel and LPG prices are making people miserable: Kanam
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.