28 December 2024, Saturday
KSFE Galaxy Chits Banner 2

Related news

October 22, 2024
July 18, 2024
July 14, 2024
July 2, 2024
June 6, 2024
October 11, 2023
July 25, 2023
February 10, 2023
October 4, 2022
September 10, 2022

രോഹിത് ശര്‍മയ്ക്ക് പകരം ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ ഇന്ത്യന്‍ ടീമില്‍

Janayugom Webdesk
June 27, 2022 12:01 pm

ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ കോവിഡ് ബാധിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് പകരം ഇന്ത്യന്‍ ടീമില്‍. ജൂലായ് അഞ്ചിന് ആരംഭിക്കുന്ന ടെസ്റ്റില്‍ രോഹിത് കളിക്കുമോ എന്നതില്‍ സംശയം നിലനില്‍ക്കുന്നുണ്ട്. കോവിഡ് ബാധിതനായ രോഹിത് നിലവില്‍ ഐസൊലേഷനിലാണ്. ജൂലായ് ഒന്നിനു മുന്‍പ് താരം ഐസൊലേഷനില്‍ നിന്ന് പുറത്തുവരില്ലെന്നാണ് സൂചന. അതുകൊണ്ട് തന്നെ മുന്‍കരുതലെന്ന നിലയിലാണ് മായങ്കിനെ ഇംഗ്ലണ്ടിലേക്ക് വിളിപ്പിച്ചത്. ഇംഗ്ലണ്ടില്‍ ക്വാറന്റീന്‍ നിര്‍ബന്ധമല്ലാത്തതിനാല്‍ അഗര്‍വാളിന് നേരെ കളത്തിലിറങ്ങാനാവും.

രോഹിത് ശര്‍മ്മ പുറത്തായതിനാല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ ഇന്ത്യയെ വിരാട് കോലി നയിക്കണമെന്ന് ആരാധകര്‍ ആവശ്യപ്പെടുന്നുണ്ട്. കോലി ക്യാപ്റ്റനായിരുന്നപ്പോള്‍ ഇന്ത്യ നടത്തിയ ഇംഗ്ലണ്ട് പര്യടനത്തില്‍ മാറ്റിവച്ച ടെസ്റ്റാണ് ജൂലായ് ഒന്ന് മുതല്‍ എഡ്ജ്ബാസ്റ്റണില്‍ ആരംഭിക്കുക. പരമ്പരയില്‍ ഇന്ത്യ 2–1നു മുന്നിലാണ്. അതുകൊണ്ട് തന്നെ കോലിയാണ് ഈ കളി നയിക്കാന്‍ അര്‍ഹനെന്ന് ആരാധകര്‍ വാദിക്കുന്നു. അതേസമയം, രോഹിതിന്റെ അഭാവത്തില്‍ പേസര്‍ ജസ്പ്രീത് ബുംറ ഇന്ത്യയെ നയിച്ചേക്കുമെന്നാണ് സൂചന.

Eng­lish sum­ma­ry; Rohit Shar­ma will be replaced by open­er Mayank Agarwal

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.