2 May 2024, Thursday

Related news

October 22, 2023
September 28, 2023
August 10, 2023
August 5, 2023
July 18, 2023
June 29, 2023
June 26, 2023
June 22, 2023
June 12, 2023
June 10, 2023

കാണിക്കവഞ്ചികളില്‍ നിറയുന്നതലധികം 2000 നോട്ട്

Janayugom Webdesk
ഹൈദരാബാദ്
June 12, 2023 9:34 pm

2000 രൂപ നോട്ടുകള്‍ പിൻവലിക്കാനുള്ള റിസര്‍വ് ബാങ്കിന്റെ തീരുമാനം പുറത്തുവന്നതോടെ ക്ഷേത്ര കാണിക്കവഞ്ചികളില്‍ നിറയുന്നതിലധികവും 2000 രൂപ നോട്ടുകള്‍. തെലങ്കാനയിലെ യദാദ്രി ക്ഷേത്രത്തിലെ കാണിക്കവഞ്ചിയില്‍ നിന്ന് രണ്ട് ലക്ഷം രുപ വിലമതിക്കുന്ന 2000 രൂപ നോട്ടുകളാണ് ലഭിച്ചത്. നേരത്തെ ഒന്നോ രണ്ടോ 2000 രുപ നോട്ടുകളാണ് ലഭിച്ചിരുന്നതെന്നും ആര്‍ബിഐ തീരുമാനം പുറത്തുവന്നതോടെ നോട്ടുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധന ഉണ്ടായതായും ക്ഷേത്ര ഭാരവാഹികള്‍ പറയുന്നു.

വിശ്വാസികള്‍ പൂജ സാധനങ്ങള്‍, പ്രസാദം എന്നിവ വാങ്ങുന്നതിനും ടിക്കറ്റുകളെടുക്കുന്നതിനും 2000 രൂപ നോട്ടുകള്‍ ഉപയോഗിക്കുന്നതായും ക്ഷേത്രഭാരവാഹികള്‍ പറയുന്നു. 2000 നോട്ടുകളുടെ വിനിമയത്തിന് ആര്‍ബിഐ നിശ്ചയിച്ചിട്ടുള്ള സമയപരിധി സെപ്റ്റംബര്‍ മാസം വരെയുള്ളതിനാല്‍ അതുവരെ നോട്ടുകളുടെ ഉപയോഗം തടയരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതായും ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

പൂജാ കാര്യങ്ങള്‍ക്കുള്‍പ്പെടെ 2000 രൂപ നോട്ടുകള്‍ കൂടുതല്‍ ലഭിക്കുന്നതായി പ്രശസ്തമായ ഭദ്രാചലം സീതാ രാമചന്ദ്ര സ്വാമി ക്ഷേത്രം, വെമുലാവാഡാ ശ്രീ രാജ രാജേശ്വര ക്ഷേത്രം എന്നിവിടങ്ങളിലെ ഭാരവാഹികളും പറഞ്ഞു. നേരത്തെ 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചപ്പോഴും ഭണ്ഡാരങ്ങളില്‍ അവ നിറയുന്ന സാഹചര്യമുണ്ടായിരുന്നു.

അതേസമയം 2,000 രൂപ നോട്ട് പിന്‍വലിക്കലിനു ശേഷം രാജ്യത്തെ ബാങ്ക് നിക്ഷേപത്തിലും വന്‍ വര്‍ധനയുണ്ടാകുന്നുണ്ട്. വിനിമയത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകളില്‍ പകുതിയും ബാങ്കുകളില്‍ തിരിച്ചെത്തിയെന്നാണ് ആര്‍ബിഐയുടെ കണക്ക്. മേയ് 19 ന് നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപിച്ചശേഷം ഇതു വരെ 1.8 ലക്ഷം കോടി രൂപയുടെ 2,000 രൂപ നോട്ടകള്‍ തിരിച്ചെത്തി. ഇതില്‍ 85 ശതമാനം ബാങ്ക് നിക്ഷേപങ്ങളായാണ് തിരിച്ചെത്തിയത്. ബാക്കിയുള്ളത് മാറ്റിയെടുക്കുകയും ചെയ്തതായി ആര്‍ബിഐ അറിയിച്ചിരുന്നു.

Eng­lish Sum­ma­ry: Telan­gana: Rs 2,000 notes brim tem­ple hundis after RBI order
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.