23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 13, 2024
November 18, 2024
September 26, 2024
September 19, 2024
September 2, 2024
November 12, 2023
May 16, 2023
January 15, 2023
October 28, 2022

റഷ്യ‑ഉക്രെയ്ന്‍ സംഘര്‍ഷം: ഇന്ത്യയില്‍ സ്വര്‍ണത്തിനും ചെമ്പിനും വിലകൂടും, ഓഹരി വിപണികളിലും നഷ്ടം

പ്രത്യേക ലേഖകന്‍
മുംബൈ
February 22, 2022 9:33 pm

റഷ്യ- ഉക്രെയ്ന്‍ വിഷയത്തില്‍ വീണ്ടും സംഘര്‍ഷ സാധ്യത ഉടലെടുത്തതോടെ സ്വര്‍ണവില കഴിഞ്ഞ ഒമ്പത് മാസത്തെ ഏറ്റവും ഉയര്‍ന്നനിലയിലെത്തി. ആഗോള അലുമിനിയം വിതരണത്തിന്റെ ആറ് ശതമാനം കൈയ്യാളുന്നത് റഷ്യയാണ്. പ്രദേശത്തെ സംഘര്‍ഷാവസ്ഥമൂലം അലുമിനിയത്തിന് 15 ശതമാനം വര്‍ധനവാണ് അടുത്ത ദിവസങ്ങളിലുണ്ടായത്.

പ്രകൃതിവാതകത്തിന്റെ വിലയിലും ഗണ്യമായ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. 2021ല്‍ മാത്രം റഷ്യ 639 ബില്യണ്‍ ക്യുബിക് മീറ്റര്‍ പ്രകൃതി വാതകമാണ് വിറ്റഴിച്ചത്. ഇത് ആഗോളതലത്തിലുള്ള മൊത്തം പ്രകൃതിവാതക ഉല്പാദനത്തിന്റെ 17 ശതമാനത്തോളം വരും. കോപ്പര്‍, കൊബാള്‍ട്ട് എന്നിവയാണ് വിലവര്‍ധിക്കുന്ന മറ്റ് ഇനങ്ങള്‍.

ഓഹരിവിപണികളില്‍ വന്‍നഷ്ടം

മുംബൈ: റഷ്യ‑ഉക്രൈന്‍ സംഘര്‍ഷത്തില്‍ യുദ്ധഭീതി ഉടലെടുത്തതോടെ ആഗോളതലത്തില്‍ ഓഹരി വിപണികള്‍ കൂപ്പുകുത്തി. യൂറോപ്പിലെ സ്റ്റോക്സ് 600 1.6 ശതമാനമാണ് ഇടിഞ്ഞത്. ലണ്ടനിലെ എഫ്‌ടിഎസ്ഇ 100 1.4 ശതമാനം താഴ്ന്നു. യുഎസിലെ എസ് ആന്‍ഡ്പി 500 1.8 ശതമാനവും നാസ്ഡാക് 100 2.6 ശതമാനവും താഴെയെത്തി. ഏഷ്യന്‍ വിപണികളിലും ഇതിന്റെ പ്രതിഫലനം ദൃശ്യമായി. ഹോങ്കോങ്ങിലെ ഹാംഗ് സെംഗ് മൂന്നു ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി.

സെന്‍സെക്സ് 383 പോയിന്റ് ഇടിഞ്ഞ് 57,300.68 പോയിന്റിലും നിഫ്റ്റി 114 പോയിന്റ് ഇടിഞ്ഞ് 17,092.20 പോയിന്റിലുമാണ് വ്യാപാരം നിര്‍ത്തിയത്.

വ്യാപാരത്തിന്റെ തുടക്കത്തിലെ വന്‍ തകര്‍ച്ചയില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപകര്‍ക്ക് ആറുലക്ഷം കോടി നഷ്ടമായിരുന്നു. 922 പോയിന്റ് വരെ ഇടിഞ്ഞ സെന്‍സെക്സ് അവസാനഘട്ടത്തില്‍ പിടിച്ചുകയറുകയായിരുന്നു. 19 ബിഎസ്ഇ സെക്ടറല്‍ സൂചികകളും ഇന്നലെ നഷ്ടം രേഖപ്പെടുത്തി.

 

Eng­lish Sum­ma­ry: Rus­sia-Ukraine con­flict: Gold, cop­per prices rise in India, stock mar­kets lose ground

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.