6 November 2024, Wednesday
KSFE Galaxy Chits Banner 2

Related news

September 26, 2024
September 19, 2024
September 2, 2024
November 12, 2023
May 16, 2023
January 15, 2023
October 28, 2022
September 30, 2022
March 16, 2022
March 11, 2022

യുവതിയെ ലൈം ഗികമായി പീഡിപ്പിച്ച്, 111 തവണ കത്തികൊണ്ട് കുത്തി കൊ ലപ്പെടുത്തി, മാപ്പ് നല്‍കി പുടിന്‍

ഉക്രെയ്‌നെതിരെ യുദ്ധം ചെയ്യാൻ സമ്മതമറിയിച്ചതോടെയാണ് മാപ്പ് നല്‍കാന്‍ പുടിന്‍ തീരുമാനിച്ചത്
Janayugom Webdesk
മോസ്കോ
November 12, 2023 12:08 pm

പെണ്‍സുഹൃത്തിനെ ക്രൂരമായി ബലാത്സംഗം ചെയ്ത് കത്തികൊണ്ട് 111 തവണ കുത്തി കൊലപ്പെടുത്തിയ യുവാവിനെ പ്രസിഡന്റ് വ്ലാദിമിർ പുടിൻ മാപ്പ് നല്‍കി വിട്ടയച്ചു. പെൺസുഹൃത്തായിരുന്ന വെറ പെഖ്തെലേവയെ ​ക്രൂരമായി കൊലപ്പെടുത്തിയ കുറ്റത്തിന് 17 വർഷം തടവിന് ശിക്ഷിക്കപ്പെട്ട വ്ലാദിസ്‍ലാവ് കന്യൂസിന്റെ ശിക്ഷയാണ് ഇളവ് ചെയ്തത്.
മൂന്നര മണിക്കൂറോളമാണ് ഇയാൾ പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. പിന്നീട് കേ ബിൾ വയറുകൊണ്ട് കഴുത്തുമുറക്കി ശ്വാസം മുട്ടിച്ചുകൊന്നു. പെൺകുട്ടിയുടെ കരച്ചിൽ കേട്ട അയൽക്കാർ പൊലീസിനെ അറിയിക്കാൻ ശ്രമം നടത്തി. എന്നാൽ പൊലീസ് ഇവരുടെ ഫോൺ അറ്റന്‍ഡ് ചെയ്തില്ല. പെൺകുട്ടിയുടെ അമ്മ ഒക്സാനയുടെ വെളിപ്പെടുത്തലോടെയാണ് ക്രൂരകൃത്യം ലോകമറിഞ്ഞത്. ബന്ധത്തിൽ നിന്ന് പിന്മാറിയതിനാണ് കന്യൂസ് പെൺകുട്ടിയെ കൊല​പ്പെടുത്തിയത്. ഉക്രെയ്‌നെതിരെ യുദ്ധം ചെയ്യാൻ സമ്മതമറിയിച്ചതോടെയാണ് കന്യൂസിന് മാപ്പ് നല്‍കാന്‍ പുടിന്‍ തീരുമാനിച്ചത്. 

സൈനിക യൂണിഫോം ധരിച്ച കന്യൂസിന്റെ ചിത്രം ശ്രദ്ധയിൽ പെട്ടപ്പോഴാണ് അവർ കാര്യങ്ങൾ വെളിപ്പെടുത്തിയത്. ‘വലിയ തിരിച്ചടിയാണിത്. കല്ലറയിൽ കിടക്കുന്ന എന്റെ കുഞ്ഞിന് സ്വസ്ഥത കിട്ടില്ല. എന്റെ ജീവിതവും പ്രതീക്ഷയുമാണ് നഷ്ടമായത്.എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല. നീതി പോലും അകലെയാക്കിയ ഈ രാജ്യത്ത് ജീവിക്കുന്നതിൽ അർത്ഥമില്ല.’- ഒക്സാന പറഞ്ഞു.

ജയിൽ ശിക്ഷയനുഭവിക്കുകയായിരുന്ന കന്യൂസിനെ യുദ്ധം ചെയ്യാനായി ഉക്രെയ്ൻ അതിർത്തിയി​ലേക്ക് റഷ്യ അയച്ചിരിക്കുന്നത്. ഈ മാസം മൂന്നിനാണ് കന്യൂസിന് പൊതുമാപ്പ് നൽകിയത്. ഹീനമായ കൊലപാതകം നടത്തിയതിന് ഒരുവർഷത്തിൽ താഴെ മാത്രമാണ് കന്യൂസ് ശിക്ഷയനുഭവിച്ചത്.
അതേസമയം, ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പുടിനെ ന്യായീകരിച്ചു. ഗുരുതരമായ കുറ്റകൃത്യങ്ങൾ ഉൾപ്പെടെയുള്ള കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവർ യുദ്ധക്കളത്തിലെ രക്തം കൊണ്ട് പ്രായശ്ചിത്തം ചെയ്യുകയാണെന്നാണ് പെസ്കോവ് മാധ്യമപ്രവർത്തകരോട് പറഞ്ഞത്.

Eng­lish Sum­ma­ry: Putin decid­ed to issue a par­don after agree­ing to go to war against Ukraine

You may also like this video

TOP NEWS

November 6, 2024
November 6, 2024
November 6, 2024
November 6, 2024
November 6, 2024
November 6, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.