റഷ്യ‑ഉക്രെയ്ന്‍ യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചെന്ന് ജി20 ഉച്ചകോടി. റഷ്യ ഉക്രെയ്ന്‍ സെെനിക നടപടിക്കെതിരെ പാസാക്കിയ പ്രമേയത്തിലാണ് പരാമര്‍ശം. അണുവായുധങ്ങളുടെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടിക്കെതിരെയും ജി20യില്‍ വിമര്‍ശനമുയര്‍ന്നു. ആഗോള സമ്പദ്‌വ്യവസ്ഥയെ മെച്ചപ്പെടുത്താൻ ശക്തമായ നടപടി ആവശ്യമാണെന്ന് ആതിഥേയ രാജ്യമായ ഇന്തോനേഷ്യ വ്യക്തമാക്കി.
യുദ്ധം യുഎൻ ചാർട്ടറിന്റെയും അന്താരാഷ്ട്ര നിയമങ്ങളുടെയും അടിസ്ഥാനത്തില്‍ അവസാനിപ്പിക്കാന്‍ തയാറാകണമെന്ന് റഷ്യയോട് ഉക്രെയ്ൻ പ്രസിഡന്റ് വ്ലാദിമിര്‍ സെലൻസ്കി ആവശ്യപ്പെട്ടു.
റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ ജി20 ഉച്ചകോടിയില്‍ പങ്കെടുത്തിരുന്നില്ല. റഷ്യൻ പ്രതിനിധി സംഘത്തെ നയിച്ചിരുന്ന വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് സമാപനത്തിന് കാത്തുനില്‍ക്കാതെ രാജ്യത്തേക്ക് മടങ്ങുകയും ചെയ്തിരുന്നു. ഉച്ചകോടിയില്‍ സംസാരിക്കവെ സെലന്‍സ്കി റഷ്യയെ ഒഴിവാക്കി ജി19 രാജ്യങ്ങളെന്നാണ് അഭിസംബോധന ചെയ്തത്. ലാവ്റോവ് ഉച്ചകോടി ആരംഭിക്കുന്നതിന് മുന്‍പ് ബാലിയിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നെന്നും അനാരോഗ്യം കാരണമാണ് അദ്ദേഹം മടങ്ങിപ്പോയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
English Summary: Russia Ukraine war wrecked economy: G20
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.