March 25, 2023 Saturday

Related news

February 24, 2023
February 24, 2023
February 23, 2023
February 20, 2023
January 18, 2023
December 27, 2022
November 15, 2022
November 11, 2022
October 28, 2022
October 19, 2022

ഉക്രെയ്നിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്ത് റഷ്യ: ഇന്ത്യയിലെ തുടർപഠനം ആവശ്യപ്പെട്ടുള്ള ഹരജി സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

Janayugom Webdesk
ചെന്നൈ
November 11, 2022 9:26 am

റഷ്യ ഉക്രെയ്ന്‍ യുദ്ധത്തിനുപിന്നാലെ കീവ് വിട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് റഷ്യയിൽ വിദ്യാഭ്യാസം തുടരാമെന്ന് റഷ്യ.
“ഉക്രെയ്ൻ വിട്ടുപോയ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് റഷ്യയിൽ വിദ്യാഭ്യാസം തുടരാം, ഇരു രാജ്യങ്ങളിലെയും മെഡിക്കൽ സിലബസ് ഏതാണ്ട് സമാനമാണ്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് റഷ്യയിലേക്ക് സ്വാഗം,” റഷ്യൻ കോൺസൽ ജനറൽ ഒലെഗ് അവ്ദേവ് ചെന്നൈയിൽ പറഞ്ഞു.
2022 ഫെബ്രുവരി അവസാനം റഷ്യ ഉക്രെയ്‌നെതിരെ ആക്രമണവുമായി രംഗത്ത് വന്നതിനുപിന്നാലെ ആയിരക്കണക്കിന് ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥികളുടെ ഭാവിയാണ് തുലാസിലായത്. 

എല്ലാ വർഷവും, നിരവധി ഇന്ത്യൻ വിദ്യാർത്ഥികൾ മെഡിസിനും മറ്റ് സ്പെഷ്യലൈസ്ഡ് കോഴ്സുകളും പഠിക്കാൻ ഉക്രെയ്നിലേക്കും റഷ്യയിലേക്കും പോകുന്നുണ്ട്. ഫെബ്രുവരി 24 നാണ് റഷ്യൻ സൈന്യം ഉക്രെയ്നിൽ അധിനിവേശ ശ്രമങ്ങള്‍ ആരംഭിച്ചത്.
യുകെ, യുഎസ്, കാനഡ, യൂറോപ്യൻ യൂണിയൻ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങൾ യുക്രെയ്‌നിലെ റഷ്യയുടെ സൈനിക നടപടികളെ അപലപിക്കുകയും മോസ്കോയിൽ ഉപരോധം ഏർപ്പെടുത്തുകയും ചെയ്തു. റഷ്യയെ നേരിടാൻ ഉക്രെയ്നെ സൈനിക സഹായം നൽകുമെന്ന് ഈ രാജ്യങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്.
അതിനിടെ യുക്രൈൻ നിന്ന് മടങ്ങിയെത്തിൽ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ തുടർപഠനത്തിന് അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ തവണ കേസ് പരിഗണിക്കുമ്പോൾ വിദ്യാർത്ഥികൾക്കായി കേന്ദ്രത്തിന് വിദേശ സർവകലാശാലകളുടെ വിവരമടങ്ങിയ പോർട്ടൽ ഉണ്ടാക്കിക്കൂടെയെന്ന് സുപ്രീംകോടതി ചോദിച്ചിരുന്നു.

ഏതൊക്കെ വിദേശ സർവകലാശാലകളിൽ എത്ര സീറ്റുകൾ ഒഴിവുണ്ട് എന്നതുൾപ്പടെ സുതാര്യമായിരിക്കണം പോർട്ടൽ എന്ന് കോടതി പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് കേന്ദ്രം സ്വീകരിച്ച തുടർനടപടികൾ ഇന്ന് കോടതിയെ അറിയിച്ചേക്കും.വിദ്യാർത്ഥികളെ ഇന്ത്യൻ സർവകലാശാലകളിൽ പ്രവേശിപ്പിക്കാൻ കഴിയില്ലെന്ന് കേന്ദ്രം കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.

Eng­lish Sum­ma­ry: Rus­sia wel­comes Indi­an stu­dents in Ukraine: Supreme Court to hear plea seek­ing fur­ther stud­ies in India today

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.