18 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 5, 2025
March 30, 2025
March 14, 2025
March 12, 2025
March 4, 2025
March 4, 2025
March 1, 2025
February 22, 2025
February 14, 2025
February 10, 2025

റഷ്യന്‍ സൈന്യം മുന്നേറുന്നു; സെലൻസ്‌കിയെ ബങ്കറിലേക്ക് മാറ്റി

Janayugom Webdesk
കീവി
February 25, 2022 7:05 pm

റഷ്യന്‍ സൈന്യം ഉക്രെയ്നിലേക്ക് മുന്നേറുമ്പോള്‍ ഉക്രെയ്ന്‍ പ്രസിഡന്റ് വ്‌ലാദിമിർ സെലൻസ്‌കിയെ ബങ്കറിലേക്ക് മാറ്റി. കീവിൽ റഷ്യൻ മുന്നേറ്റം തുടരുന്ന സാഹചര്യത്തിലാണ് സെലൻസ്‌കിയെ സുരക്ഷിത ഇടത്തേക്ക് മാറ്റിയത്. കീവിൽ ശക്തമായ ഏറ്റുമുട്ടൽ തുടരുകയാണ്. റഷ്യൻ സേനയ്ക്ക് നേരെ കീവില്‍ ഉക്രെൻ വെടിയുതിർത്തു. പാർലമെന്റിലെ ഉദ്യോഗസ്ഥർക്ക് ഉക്രെൻ ആയുധങ്ങൾ നൽകി. 

ഏറ്റുമുട്ടലിൽ നിരവധി ആളുകൾക്ക് പരുക്കേറ്റതായും ഒരാളുടെ നില അതീവ ഗുരുതരമായെന്നും കീവ് മേയർ അറിയിച്ചു. അതേസമയം റഷ്യയുടെ സുഖോയ് 35 വിമാനം വെടിവച്ചിട്ടതായി യുക്രൈൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിന്റെ ദൃശ്യം പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടു.ഉക്രെയ്നോട് ആയുധം താഴെ വച്ചാൽ ചർച്ചയ്ക്ക് തയ്യാറാകാമെന്ന് റഷ്യയും അറിയിച്ചു.

Eng­lish Summary:Russian army advances; Volodymyr Zelen­skyy was moved to the bunker
You may also like this video

YouTube video player

TOP NEWS

April 18, 2025
April 18, 2025
April 18, 2025
April 18, 2025
April 17, 2025
April 17, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.