22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

October 23, 2024
October 14, 2024
October 10, 2024
October 7, 2024
November 10, 2023
October 9, 2023
October 5, 2023
October 4, 2023
October 3, 2023
October 2, 2023

ഉക്രയ്‍നിലെ കുട്ടികള്‍ക്കായി ധനസഹായം: നൊബേല്‍ പുരസ്കാരം വിറ്റ് റഷ്യന്‍ പത്രപ്രവര്‍ത്തകന്‍

Janayugom Webdesk
June 21, 2022 7:53 pm

റഷ്യന്‍ സെെനിക നടപടിയ്ക്കിടെ ഉക്രെയ്‍നില്‍ നിന്ന് പലായനം ചെയ്ത കുട്ടികളെ സഹായിക്കുന്നതിനായി നൊബേല്‍ സമ്മാനം ലേലത്തില്‍ വിറ്റ് റഷ്യന്‍ പത്രപ്രവര്‍ത്തകന്‍ ദിമിത്രി മുററ്റോവ്. റെക്കോഡ് തുകയായ 103.5 ദശലക്ഷം ഡോളറിനാണ് പുരസ്കാരം വിറ്റത്. ലോക അഭയാര്‍ത്ഥി ദിനത്തോടനുബന്ധിച്ച് ന്യൂയോര്‍ക്കില്‍ തിങ്കളാഴ്ചയായിരുന്നു ലേലം നടന്നത്. ലേലത്തില്‍ ലഭിച്ച മുഴുവന്‍ തുകയുമ ഉക്രെയ്‍നിലെ അഭയാര്‍ത്ഥികളായ കുട്ടികള്‍ക്കു വേണ്ടിയുള്ള യുണിസെഫിന്റെ പദ്ധതിയ്ക്കായി ഉപയോഗിക്കുമെന്ന് ലേലത്തിന്റെ സംഘാടകരായ ഹെറിറ്റേജ് ഓക്ഷന്‍സ് പ്രസ്താവനയില്‍ പറഞ്ഞു.
ലേലത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു നൊബേല്‍ സമ്മാനം ഇത്രയും വലിയ തുകയ്ക്ക് വിറ്റുപോയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫിലിപ്പീൻസില്‍ നിന്നുള്ള മരിയ റീസയ്ക്കൊപ്പം 2021 ലാണ് ദിമിത്രി മുററ്റോവ് സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം നേടിയത്. 1993 ആരംഭിച്ച സ്വതന്ത്ര ദിനപത്രമായ നോവയ ഗസറ്റയുടെ സ്ഥാപകരിൽ ഒരാളും ചീഫ് എഡിറ്ററുമാണ് ദിമിത്രി മുറാറ്റോവ്.

Eng­lish sum­ma­ry; Russ­ian jour­nal­ist sells Nobel Prize at record $103.5 mil­lion to help Ukrain­ian kids

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.