March 26, 2023 Sunday

Related news

March 14, 2023
March 10, 2023
March 9, 2023
February 26, 2023
January 29, 2023
January 26, 2023
January 22, 2023
January 15, 2023
December 5, 2022
November 22, 2022

റഷ്യന്‍ യൂണിവേഴ്‌സിറ്റി കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങുന്നു

Janayugom Webdesk
കൊച്ചി
January 15, 2023 10:50 pm

റഷ്യന്‍ യൂണിവേഴ്‌സിറ്റി കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങുന്നു. റഷ്യന്‍ സര്‍ക്കാരിന്റെ സയന്‍സ് ആന്റ് ഹയര്‍ എജ്യൂക്കേഷന്‍ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മുന്‍നിര യൂണിവേഴ്‌സിറ്റിയായ വോള്‍ഗോഗ്രാഡ് സ്റ്റേറ്റ് ടെക്നിക്കല്‍ യൂണിവേഴ്‌സിറ്റിയാണ് (വിഎസ്‌ടിയു) കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. എമര്‍ജിങ് യൂറോപ്പ് ആന്റ് സെന്‍ട്രല്‍ ഏഷ്യാ റാങ്ക് പട്ടികയില്‍ 301നും-350 നും ഇടയില്‍ സ്ഥാനമുള്ള യൂണിവേഴ്‌സിറ്റി 1930‑ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്.

ദക്ഷിണേന്ത്യയിലെ പ്രമുഖ ആര്‍ക്കിടെക്ട് കണ്‍സള്‍ട്ടിങ് സ്ഥാപനമായ അജിത്ത് അസ്സോസിയേറ്റ്സാണ് വോള്‍ഗോഗ്രാഡ് സ്റ്റേറ്റ് ടെക്നിക്കല്‍ യൂണിവേഴ്‌സിറ്റിയെ ഇന്ത്യയില്‍ എത്തിക്കുന്നത്. ഗ്രൂപ്പിന് കീഴില്‍ വൈറ്റില സില്‍വര്‍ സാന്റ് ഐലന്റില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ക്കിടെക്ച്ചര്‍ കോളജായ ഏഷ്യന്‍ സ്കൂള്‍ ഓഫ് ആര്‍ക്കിടെക്ച്ചര്‍ ആന്റ് ഡിസൈന്‍ ഇന്നവേഷന്‍സ് (ആസാദി) ആയിരിക്കും യൂണിവേഴ്‌സിറ്റിയുടെ ഇന്ത്യയിലെ പഠന കേന്ദ്രമെന്ന് അജിത്ത് അസോസിയേറ്റ്‌സ് ചെയര്‍മാന്‍ ആര്‍ക്കിടെക്റ്റ് പ്രൊഫ. ബി ആര്‍ അജിത്ത് പറഞ്ഞു.

Eng­lish Sum­ma­ry: Russ­ian Uni­ver­si­ty starts func­tion­ing in Kerala
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.